വെച്ചൂച്ചിറ എക്യൂമിനിക്കൽ മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംയുക്ത ക്രിസ്തുമസ് ആഘോഷം നടത്തി

For full experience, Download our mobile application:
Get it on Google Play

വെച്ചൂച്ചിറ: വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ വെച്ചൂച്ചിറ എക്യൂമിനിക്കൽ മൂവ്മെന്റിന്റെ നേതൃത്വത്തിൽ സംയുക്ത ക്രിസ്തുമസ് ആഘോഷം “ക്രിസ്തുമസ് രാവ് 2023” നടത്തി. വെച്ചൂച്ചിറ എ. ടി. എം. ഓഡിറ്റോറിയത്തിൽ നടന്ന ക്രിസ്തുമസ് രാവ് കുര്യാക്കോസ് മാർ ക്ലിമിസ് വലിയ മെത്രാപ്പൊലിത്ത ഉദ്ഘാടനം ചെയ്തു. എക്യൂമിനിക്കൽ മൂവ്മെന്റ് പ്രസിഡന്റ്‌ ഫാ. തോമസ് എബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന അധ്യാപക അവാർഡ് നേടിയ എണ്ണൂറാംവയൽ സി എം എസ് സ്കൂൾ പ്രധാനാധ്യാപകൻ സാബു പുല്ലാട്ടിനെ ആദരിച്ചു. ഫാ. ജേക്കബ് പാണ്ടിയാംപറമ്പിൽ, റവ. സോജി വർഗീസ് ജോൺ, റവ. ആർ ലാസർ, റവ. പി ജെ ജോസഫ്, റവ. സജു ചാക്കോ, ഫാ. ജേക്കബ് തോമസ്, ഫാ. ബൈജു കളപ്പുരയിൽ, ഫാ. എബ്രഹാം കൊച്ചു വീട്ടിൽ, ഡീക്കൻ തോമസ് കണ്ടത്തിൽ, റവ. ഷിബു തോമസ് സ്കറിയ, റവ. ബൈജു ഈപ്പൻ, സാജൻ തോമസ്, പി കെ ജോസ്, സാബു പുല്ലാട്ട് എന്നിവർ പ്രസംഗിച്ചു.

സെന്റ്. ജോൺസ് മാർത്തോമ്മ ചർച്ച് വെച്ചൂച്ചിറ, സെന്റ്. സെബാസ്റ്റ്യൻസ് സീറോ മലബാർ ചർച്ച് ചെമ്പനോലി, സെന്റ് തോമസ് മാർത്തോമ്മ ചർച്ച് കോളനി, സെന്റ്. മേരീസ് ക്നാനായ യാക്കോബായ സിറിയൻ ചർച്ച് വെച്ചൂച്ചിറ, സെന്റ്. തോമസ് റോമൻ കാതോലിക് ചർച്ച് വെച്ചൂച്ചിറ, മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച് മണ്ണടിശാല, സെന്റ്. കുര്യാക്കോസ്, മലങ്കര കാത്തോലിക് ചർച്ച് വെച്ചൂച്ചിറ, ഹോളി ഇമ്മാനുവൽ സി എസ് ഐ ചർച്ച് പുള്ളിക്കല്ല്, സെന്റ് ആൻഡ്രൂസ് മാർത്തോമ ചർച്ച് വെച്ചൂച്ചിറ, സെഹിയോൻ മാർത്തോമ്മാ ചർച്ച് അരയൻപാറ കുന്നം, സെന്റ് ബർണബാസ് സി എസ് ഐ ചർച്ച് വെച്ചൂച്ചിറ, സെന്റ് ജോസഫ്സ് സീറോ മലബാർ ചർച്ച് വെച്ചൂച്ചിറ, സെന്റ് ജോസഫ് മലങ്കര കാത്തലിക് ചർച്ച് മണ്ണടിശാല എന്നീ ദൈവാലയങ്ങളുടെ നേതൃത്വത്തിൽ ഗായക സംഘങ്ങൾ കരോൾ ഗാനങ്ങളും കലാ പരിപാടികളും അവതരിപ്പിച്ചു. മാർഗ്ഗംകളി, കോൽക്കളി, നൃത്തങ്ങൾ, അലീനിയ സെബാസ്ട്യൻ നേതൃത്വം നൽകിയ ക്രിസ്മസ് സംഗീത നിശയും ക്രിസ്തുമസ് രാവിനെ ആകർഷകമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...