കോന്നി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി സംയുക്തയോഗം ചേർന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി ഗ്രാമപഞ്ചായത്തിനെ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി ആരാധനാലയങ്ങൾ, ആഡിറ്റോറിയങ്ങൾ, എന്നിവയുടെ ഉടമസ്ഥരുടെ സംയുക്തയോഗം കോന്നി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആനി സാബു തോമസ് അധ്യക്ഷത വഹിച്ചു. തുടർന്ന് കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ആനി സാബു തോമസ് സ്ഥാപന ഉടമകൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. കോന്നി ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ദീപു ഇതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ വിശദീകരിച്ചു. കൂടാതെ സ്ഥാപനങ്ങളിൽ ഉണ്ടാകുന്ന ജൈവ അജൈവ മാലിന്യങ്ങൾ കൃത്യമായി നിർമ്മാർജ്ജനം ചെയ്യുന്നതിലും മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുന്നതിനും വേണ്ടി സ്ഥാപനങ്ങളിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിക്കണം എന്നും അതാത് സ്ഥാപനങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ ഹരിത ചട്ടം പാലിക്കണം എന്നും സെക്രട്ടറി നിർദേശം നൽകി. പഞ്ചായത്ത്‌ വാർഡ്‌ തല മോനിറ്ററിംഗ് സമിതിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തണം എന്നും തുടർ പരിപാലനം പൊതുജന പങ്കാളിത്തതോടെ നടത്തണം എന്നും പ്രസിഡന്റ് അറിയിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങൾ ആയ തോമസ് കാലായിൽ, ലതിക കുമാരി, രഞ്ജു ആർ, തുളസി മോഹനൻ എന്നിവർ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ; ജൂണ്‍ 28ന് മന്ത്രി പി.സി വിഷ്ണുനാഥ് ജില്ലാതല ഉദ്ഘാടനം...

0
പത്തനംതിട്ട: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 28 രാവിലെ...

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി പത്തനംതിട്ടയില്‍ 18,679 കുടുംബങ്ങള്‍

0
പത്തനംതിട്ട: ദേശീയ സെന്‍സസ് 2027 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇതുവരെ...

എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർദ്ധനവ് വരുത്തി

0
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ...

പെരുമ്പാവൂരിൽ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ; വൈപ്പിൻ സ്വദേശി അറസ്റ്റിൽ

0
കൊച്ചി : എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നടത്തിയ വൻ ലഹരിവേട്ടയിൽ 18...