പാർലിമെന്ററ്റി വ്യാമോഹം ഇനിയുമുണ്ടെന്നാണ് സുധാകരൻ തെളിയിക്കുന്നതെന്ന് എ. കെ. ബാലൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പാർലിമെന്ററ്റി വ്യാമോഹം ഇനിയുമുണ്ടെന്നാണ് സുധാകരൻ തെളിയിക്കുന്നതെന്ന് എ. കെ. ബാലൻ പ്രതികരിച്ചു. സ്വതന്ത്രനായി മത്സരിക്കുമ്പോൾ, കോൺഗ്രസ് പിന്തുണ നൽകാനും സാധ്യതയുണ്ട്. സുധാകരന് എങ്ങനെ ആ കാപാലികരുടെ കൂടെ പോകാൻ കഴിയുമെന്നും സ്വപ്നത്തിൽ പോലും തനിക്ക് അത് ചിന്തിക്കാൻ കഴിയുന്നില്ലെന്നും എ. കെ. ബാലൻ പ്രതികരിച്ചു. അനുജനെ കൊന്നവരുടെ പിന്തുണ എങ്ങനെ സ്വീകരിക്കും. അനുജന്റെ തലച്ചോർ തെങ്ങിൻ പൂങ്കുല ചിതറിയ പോലെ അല്ലെ കെ എസ് യു തച്ചു പൊട്ടിച്ചത്. സുധാകരന് അതെങ്ങനെ മറക്കാൻ കഴിയും? 1980 ൽ കോൺഗ്രസ് രണ്ടായപ്പോൾ കെ എസ് യു എ യുമായി എസ് എഫ് ഐ മുന്നണിയുണ്ടാക്കിയപ്പോൾ എതിർത്ത ആളാണ് സുധാകരൻ.

ഇനി സുധാകരൻ എങ്ങനെ രക്തസാക്ഷിയായ അനുജന്റെ പേര് ഓർക്കും ? സുധാകരന്റെ മനസ്സ് അതിന് വിധേയമാകുമോ? ശരീരം ചെലപ്പോ ആയേക്കാം. സിപിഎം സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞടുത്തപ്പോൾ സ്വന്തം പിന്മാറിയ ആളാണ് സുധാകരൻ. ഇപ്പോഴുള്ള മാറ്റം എങ്ങനെ വന്നു? സുധാകരൻ മാത്രമല്ലല്ലോ പലരും മാറി നിന്നില്ലേ? സുധാകരൻ എങ്ങനെ ഇങ്ങനെ അതപധിച്ചു. സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരും. സുധാകരന്റെ മനസ്സ് തെറ്റ് തിരുത്തും. ശരീരം തിരുത്തുമോ എന്നറിയില്ലെന്നും ബാലൻ കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...