കേരളത്തിന്റെതായി ഒരു കായം ബ്രാന്‍ഡ് ; രുചിപ്പെരുമ പരത്തി എല്‍സണ്‍ സ്റ്റാള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  തമിഴ്നാട്ടില്‍ നിന്നെത്തുന്ന കായം കഴിച്ചു ശീലിച്ച മലയാളിക്ക് കേരളത്തിന്റേതായി ഒരു കായം ബ്രാന്‍ഡ് മാര്‍ക്കറ്റില്‍ പ്രചാരത്തിലെത്തുമ്പോള്‍ അത് പുതുമയാണ്. കുത്തക കമ്പനികള്‍ കയ്യടക്കി വച്ചിരിക്കുന്ന കായം വിപണിയിലേക്ക് വെല്ലുവിളി ഏറ്റെടുത്ത് അത് വിജയിപ്പിച്ച് ശ്രദ്ധ നേടുകയാണ് അടൂര്‍ സ്വദേശിനി സുജ പ്രദീപും കുടുംബവും. മണം കൊണ്ടും രുചി കൊണ്ടും എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധ ആകര്‍ഷിക്കുകയാണ് അടൂര്‍ പന്നിവിഴ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘എല്‍സണ്‍’ കമ്പനിയുടെ വ്യവസായ വകുപ്പിന്റെ സംരംഭക വിഭാഗം സ്റ്റാള്‍. പെരുങ്കായപ്പൊടി, കട്ടക്കായം, പാലക്കയം, കായം ക്യാന്റി തുടങ്ങിയ നിരവധി തരം, രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തയാറാക്കിയ കായം ഉത്പന്നങ്ങള്‍ സ്റ്റാളില്‍ ലഭ്യമാണ്.

കേരളത്തില്‍ കൃഷി ചെയ്യാത്ത, ഫെറുല ചെടിയുടെ വേരുകളില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഒരു തരം പശയാണ് അസഫോറ്റിഡ അല്ലെങ്കില്‍ ഹിംഗ് എന്നറിയപ്പെടുന്ന കായം. ഉണങ്ങിയ ശേഷം ഇത് പാചകത്തിനും ഔഷധ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. അഫ്ഗാനിസ്ഥാനിലും ഇറാനിലും ഇത് വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്നതെങ്കിലും ഇന്ത്യയില്‍ ഇതിന് ആവശ്യക്കാര്‍ ഏറെയാണ്. ആയുര്‍വേദ ചികിത്സാ രീതികളിലും കായത്തിനു വലിയ സ്വാധീനമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിഞ്ഞ സർക്കാർ അനുമതി നൽകിയിരുന്നില്ലെന്ന് കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: നികുതിയിളവ് അനുവദിക്കുന്നതിലൂടെ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിറ്റഴിക്കാനാകുമെന്ന് ആശങ്ക...

കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലെന്ന് ഡി കെ ശിവകുമാർ

0
ബെംഗളൂരു: ഇന്ധനവില വർദ്ധനവിനെത്തുടർന്ന് കർണാടകയിൽ കെഎസ്ആർടിസി ബസ് നിരക്കുകൾ വർദ്ധിപ്പിക്കുന്നത് സർക്കാരിന്‍റെ പരിഗണനയിലെന്ന്...

ചിക്കൻ കറിയുടെ അളവു കുറഞ്ഞതിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച രണ്ടു പേർ പിടിയിൽ

0
തിരുവനന്തപുരം: ചിക്കൻ കറിയുടെ അളവു കുറഞ്ഞതിൽ ബാറിലെ ജീവനക്കാരനെ ആക്രമിച്ച് പരുക്കേൽപ്പിച്ച...

പിണറായിയുടെ ‘ചെറ്റ’ പരാമർശം ; വിമർശനവുമായി ജി സുധാകരൻ

0
ആലപ്പുഴ : മുൻ മുഖ്യമന്ത്രിയുടെ ‘ചെറ്റ’ പരാമർശത്തിൽ വിമർശനവുമായി ജി സുധാകരൻ...