തലസ്ഥാനത്ത് കഴിഞ്ഞ മാസം ആറിനു നടന്നത് സ്വര്‍ണ്ണം പൊട്ടിക്കല്‍ എന്ന പേരിലുള്ള ഒത്തുകളിയാണെന്ന് പോലീസ് നിഗമനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തലസ്ഥാനത്ത് കഴിഞ്ഞ മാസം ആറിനു നടന്നത് സ്വര്‍ണ്ണം പൊട്ടിക്കല്‍ എന്ന പേരിലുള്ള ഒത്തുകളിയാണെന്ന് പോലീസ് നിഗമനം. സ്വര്‍ണ്ണക്കടത്ത് സംഘം തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി കടത്തിയത് എത്ര പവന്റെ സ്വര്‍ണ്ണമാണെന്നും ഇനിയും വ്യക്തമായിട്ടില്ല. ഒരു കിലോ സ്വര്‍ണം എന്ന രീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സ്വര്‍ണ്ണംപൊട്ടിക്കല്‍ എന്ന പേരില്‍ ഒത്തുകളിച്ച് കൊല്ലത്തെ ടീം സ്വര്‍ണ്ണം തട്ടുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്.

ഈ പൊട്ടിക്കല്‍ സംഘത്തില്‍പ്പെട്ട രണ്ടുപേരാണ് ഇന്നലെ പേട്ട പോലീസിന്റെ പിടിയിലായത്. കൊല്ലം പള്ളിമുക്ക് സ്വദേശികളായ മുഹമ്മദ് ഷാഹിദ് (28), സെയ്ദലി അലി (28) എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണ്ണം കടത്തിയ ഷമീമിന്റെ പരാതിയിലാണ് അറസ്റ്റ് വന്നത്. പോലീസിനെ തെറ്റിദ്ധരിപ്പിച്ച് മോഷണത്തിനു പരാതി ഷമീം ചെയ്തത്. ഇത് പിന്നീട് വ്യക്തമായി. കടത്തിയ സ്വര്‍ണ്ണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

കബളിപ്പിക്കപ്പെട്ടത് കോഴിക്കോട് കുറ്റ്യാടി സ്വദേശി ഇസ്മായിലാണ്. സുഹൃത്തും കൊല്ലം സ്വദേശിയുമായ മുഹമ്മദ് ഷമീം വഴി കൊടുത്തുവിട്ട ഒരു കിലോ സ്വർണം തട്ടിയെടുത്ത സംഭവത്തിലാണ് അറസ്റ്റ്. ഷമീമുമായി ബന്ധമുള്ളവരാണ് ഇന്നലെ അറസ്റ്റിലായത്. വിമാനത്താവളത്തിൽ എത്തുമ്പോൾ സ്വർണം വാങ്ങാൻ തന്റെ സുഹൃത്തുക്കൾ എത്തുമെന്ന് ഇസ്മായിൽ ഷമീമിനെ അറിയിച്ചിരുന്നു

. എന്നാൽ വിമാനത്താവളത്തിനു പുറത്തിറങ്ങിയ ഷമീം ഇസ്മായിലിന്റെ കൂട്ടുകാരെ കാത്ത് നില്‍ക്കാതെ മുങ്ങുകയായിരുന്നു. കൊല്ലത്തെ തന്റെ സുഹൃത്തുക്കൾക്ക് ഒപ്പമാണ് ഷമീം കടന്നത്. കരിക്കകത്തെ പെട്രോൾ പമ്പിലെത്തിയ ശേഷം ഷമീം ഇസ്മായിലിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ പമ്പിൽ വച്ച് സ്വർണം തന്റെ കയ്യിൽ നിന്നു മറ്റൊരു സംഘം തട്ടിയെടുത്തതായി പറഞ്ഞു.

ഇതോടെ ഇസ്മായില്‍ വിമാനത്താവളത്തിനു പുറത്ത് കാത്ത് നിന്ന തന്റെ സുഹൃത്തുക്കളോട് ഈ കാര്യം പറയുകയായിരുന്നു. ഇവർ പമ്പിലെത്തി ഷമീമും സംഘവുമായി വാക്കുതർക്കവും കയ്യാങ്കളിയുമായി. പമ്പ് ജീവനക്കാർ അറിയിച്ചതനുസരിച്ച് 11 പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ പോലീസിനോട് ഇവർ പറഞ്ഞത് 13 പവന്റെ മാല നഷ്ടപ്പെട്ടെന്നായിരുന്നു. സിസിടിവി പരിശോധയിലാണ് ഷമീമിൽ നിന്ന് മുഹമ്മദ് ഷാഹിദ്, സെയ്ദലി അലി എന്നിവരുടെ നേതൃത്വത്തിലുള്ള നാലംഗസംഘം കാറിലെത്തി ‘സ്വർണം പൊട്ടിച്ച’തായി കണ്ടെത്തിയത്.

മ്പര്‍ പ്ലേറ്റില്‍ ടേപ്പ് ഒട്ടിച്ച് മറച്ച ഒരു കാറിന്റെ ദൃശ്യത്തില്‍ നിന്നാണ് പേട്ട പോലീസ് അന്വേഷണം തുടങ്ങുന്നത്. ആ കാര്‍ പോലീസ് തിരിച്ചറിഞ്ഞു. കാര്‍ കൊല്ലത്ത് ഉള്ളതാണ് എന്ന് തിരിച്ചറിഞ്ഞു. തുടർന്ന് വാഹനത്തിന്റെ നമ്പറിന്റെ പരിശോധനയിലാണ് രണ്ടു പ്രതികളെ പേട്ട സിഐ പ്രകാശിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എന്നാൽ എല്ലാം ഷമീമിന്റെ ആസൂത്രണമായിരുന്നു എന്നാണ് ഇരുവരുടെയും മൊഴി. പട്രോൾ പമ്പിന് സമീപത്തുവെച്ച് ഷമീം തങ്ങൾക്ക് സ്വർണം അടങ്ങിയ ബാഗ് നൽകുകയായിരുന്നുവെന്നും ഇവർ പറയുന്നു. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള ബന്ധത്തിൽ കടുത്ത ആശങ്ക...

0
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ മാധ്യമ സ്ഥാപനങ്ങളും വൻകിട ബിസിനസ് ഗ്രൂപ്പുകളും തമ്മിലുള്ള...

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....