മണര്‍കാട് : ജോലി കഴിഞ്ഞ് മടങ്ങിയ കെഎസ്ആർടിസി കണ്ടക്ടര്‍ക്ക് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം. അമയന്നൂര്‍ സ്വദേശി പുളിയാമാക്കല്‍ നെടുങ്കേരി എന്‍ വി അനില്‍കുമാര്‍ ( 52 ) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ആറരയോടെ മണര്‍കാട് മാലം കാവുംപടി ജംഗ്ഷനിലായിരുന്നു സംഭവം ഉണ്ടായത്. ബൈക്ക് നിയന്ത്രണം വിട്ട് വീടിന്‍റെ മതിലിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ തലയ്ക്കടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. യാത്രാ ക്ഷീണത്താല്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.
ജോലി കഴിഞ്ഞ് മടങ്ങിയ കെഎസ്ആർടിസി കണ്ടക്ടര്‍ക്ക് ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം
RECENT NEWS
Advertisment