സ്ത്രീകൾക്ക് ഭയമില്ലാതെ പുറത്തിറങ്ങി നടക്കാൻ കഴിയുന്ന ഇടമാണ് ധർമ രാജ്യം : രാജയോഗി ഗീതാ സിസ്റ്റർ

For full experience, Download our mobile application:
Get it on Google Play

റാന്നി : എപ്പോഴാണോ ഏതൊരു സ്ത്രീക്കും കുട്ടിക്കും ഏതു സമയത്തും ഭയമില്ലാതെ പുറത്തിറങ്ങി നടക്കാൻ കഴിയുന്നത് അപ്പോഴാണ് ധർമം പൂർണമായി സംരക്ഷിപ്പെടുന്നതെന്ന് ആറന്മുള രാജയോഗ സെന്റർ രാജയോഗി ഗീതാ സിസ്റ്റർ. കുട്ടികളുടയും സ്ത്രീകളുടെയും വയോധികരുടെയും സന്തുഷ്ടമായ ജീവിത ഇടമാണ് ധർമ രാജ്യം. പരോപകാര പ്രദമായി ചെയ്യുന്ന കർമത്തിനാണ് ധർമമെന്ന് അഖില ഭാരതീയ അയ്യപ്പ ഭാഗവത മഹാ സത്രത്തിൽ അവർ അഭിപ്രായപ്പെട്ടു.

ചര്യകളുടെയും ക്രിയകളുടെയും ആകെത്തുകയാണ് സംസ്കാരം. അവയെ ക്രമ പെടുത്തുന്ന വിദ്യയാണ് വ്രതം. ഇതാണ് ഭാരതീയ സംസ്കാരത്തിന്റെ അടിത്തറ. ഭാരതീയ സംസ്കാരത്തിൽ നിന്നകന്നു പോകുമ്പോഴാണ് ഐശ്വര്യം നശിക്കുന്നത്. ശബരിമല അടുത്താണെന്നതാണ് നമ്മുടെ ഭാഗ്യം. എത്രയോ അകലെനിന്നാണ് ഭക്തർ ശബരിമലയിലേക്ക് വരുന്നത്. ഭാരതീയ സംസ്കാരത്തിന്റെ അടിത്തറയായ വ്രത ശുദ്ധി ഇത്രയധികം ഭക്തർ സ്വയം ക്രമപ്പെടുത്തുന്ന മറ്റൊരു ക്ഷേത്രാചാരവുമില്ല.

41 ദിവസം അന്ന ശുദ്ധി, സംഘ ശുദ്ധി, ബ്രഹ്മചര്യം, ധർമ ബോധം എന്നിവ സംരക്ഷിച്ചു നിർത്താൻ ഒരു ഗൃഹസ്ഥാശ്രമിക്കു കഴിയുന്നു. മനുഷ്യ ജന്മം മുക്തിക്കു വേണ്ടിയുള്ളതാണ്. ജീവിച്ചിരിക്കുമ്പോൾ തന്നെ സകല ബന്ധനങ്ങളിൽ നിന്നും മുക്തി നേടണമെന്നും, അതിന്റെ പടിപടിയായുള്ള ഉയർച്ചയാണ് ശബരിമല വ്രതാചാരവും തീർഥാടന പദ്ധതിയെന്നും സിസ്റ്റർ പറഞ്ഞു. സത്രം ജനറൽ കൺവീനർ അജിത് കുമാർ നെടുംപ്രയാർ, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറല സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ, രമേശ് മേലുകര, സുമതി ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...