തിരുവനന്തപുരം : പോത്തന്‍കോട് നിന്ന് കാണാതായ വിദ്യാര്‍ഥിനിയെ കണ്ടെത്തി. വീടുവിട്ടിറങ്ങിയ വിദ്യാര്‍ഥിനി മംഗലാപുരത്ത് ഒരു തുണിക്കടയില്‍ ജോലിചെയ്യുകയായിരുന്നു. ജോലി മതിയാക്കി കോഴിക്കോട്ടേക്ക് തീവണ്ടിയില്‍ വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍ വിദ്യാര്‍ഥിനിയെ തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ആര്‍.പി.എഫിനെ വിവരമറിയിക്കുകയും കോഴിക്കോട് വനിതാ പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് പോത്തന്‍കോട് പോലീസും ബന്ധുക്കളും കോഴിക്കോട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. കഴിഞ്ഞ മാസം 30-നാണ് വിദ്യാര്‍ഥിനിയെ കാണാതായത്.
കോഴിക്കോടേക്ക് വരുമ്പോള്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ തിരിച്ചറിഞ്ഞു ; കാണാതായ യുവതിയെ കണ്ടെത്തി
RECENT NEWS
Advertisment



























