എലിസബത്ത് രാജ്ഞിക്കായി സമർപ്പിച്ച പാവക്കുട്ടികൾ ഇനി കുട്ടികളുടെ ചാരിറ്റിയിലേക്ക്

For full experience, Download our mobile application:
Get it on Google Play

ബ്രിട്ടൻ : എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത ഏറെ ദുഃഖത്തോടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ സ്വീകരിച്ചത്. രാജ്ഞിയെ അവസാനമായി ഒരു നോക്കു കാണാൻ ബ്രിട്ടന്റെ തെരുവ് വീഥികളിൽ ആയിരങ്ങൾ തടിച്ചുകൂടിയിരുന്നു. രാജ്ഞിയെ നേരിൽകണ്ട് അന്തിമോപചാരം അർപ്പിക്കാൻ കഴിയാതെ വന്നവർ ബക്കിംങ്ഹാം പാലസിനു പുറത്തും രാജ്യത്തെ പ്രധാനപ്പെട്ട പാർക്കുകളിലും ഒത്തുചേർന്ന് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിച്ചിരുന്നു.

പൂക്കളും പാവക്കുട്ടികളും മെഴുകുതിരികളും രാജ്ഞിയുടെ ഛായാചിത്രങ്ങളും ഉൾപ്പടെ വിവിധ സ്നേഹോപഹാരങ്ങളാണ് അന്ന് ഈ സ്ഥലങ്ങളിലൊക്കെയും രാജ്ഞിക്കായി അവർ സമർപ്പിച്ചത്. ഇപ്പോഴിതാ അത്തരത്തിൽ ശേഖരിക്കപ്പെട്ട പാവക്കുട്ടികൾ മുഴുവൻ കുട്ടികളുടെ ചാരിറ്റിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് പാലസ് അധികാരികൾ. എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ സമർപ്പിച്ച 1,000 -ത്തിലധികം പാഡിംഗ്ടൺ കരടികളെയും മറ്റ് ടെഡികളെയും കുട്ടികളുടെ ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം ശനിയാഴ്ച അറിയിച്ചത്.

യുകെയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞി സെപ്റ്റംബർ 8 -ന് 96 -ാം വയസ്സിൽ ആണ് അന്തരിച്ചത്. ഇതേ തുടർന്ന് ദുഃഖത്തിൽ അമർന്ന ബ്രിട്ടൻ ജനതയ്ക്ക് ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും ലണ്ടനിലെയും വിൻഡ്‌സർ കാസിലിനു പുറത്തുമുള്ള റോയൽ പാർക്കുകളിലും പുഷ്പങ്ങളും ടെഡി ബിയറുകളും ഉൾപ്പെടെയുള്ള സ്നേഹ സമ്മാനങ്ങൾ സമർപ്പിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. ഈ സ്ഥലങ്ങളെല്ലാം അന്ന് രാജ്ഞിക്കായുള്ള സ്നേഹോപഹാരങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...