പമ്പാ ഇറിഗേഷൻ പ്രോജക്ടിന്‍റെ ഭാഗമായുള്ള ചെറുകനാലിൽ നിന്ന് വലിയതോതിൽ ജലം പാഴാകുന്നു

For full experience, Download our mobile application:
Get it on Google Play

വല്ലന : ആറന്മുള വല്ലനയിൽ പമ്പാ ഇറിഗേഷൻ പ്രോജക്ടിന്റെ ഭാഗമായി എരുമക്കാട് ഭാഗത്തേക്ക് ജലം എത്തിക്കാനുള്ള ചെറുകനാലിൽ നിന്ന് വലിയതോതിൽ ജലം പാഴാകുന്നു. സമയാസമയങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് കനാലിന്‍റെ ചോർച്ചയ്ക്ക് കാരണം. പഞ്ചായത്തും ജനപ്രതിനിധികളും പി.ഐ.പി.ക്ക്‌ നിവേദനം നൽകി മാസങ്ങൾ പിന്നിട്ടിട്ടും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ പൈപ്പുവെള്ളം കിട്ടുന്നതൊഴിച്ചാൽ കനാൽവെള്ളത്തെ ആശ്രയിച്ചാണ് പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾ കഴിയുന്നത്.

കനാൽവെള്ളം വെറുതേ ഒഴുകിപോകുന്നതിനാൽ കൃഷിക്ക്‌ വേണ്ടത്ര വെള്ളം ലഭിക്കുന്നില്ല. മെയിൻ കനാലിന്റെയും സബ്കനാലിന്‍റെയും അറ്റകുറ്റപ്പണി നടത്താൻ ഫണ്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഫണ്ട് വന്നാലുടൻ അറ്റകുറ്റപ്പണി നടത്തുമെന്നുമാണ് ഇറിഗേഷൻ വകുപ്പ് പറയുന്നത്. എന്നാൽ മാസങ്ങളായി തങ്ങളെ അധികൃതർ പറഞ്ഞ് പറ്റിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. പി.ഐ.പി. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതമൂലം കനാലിൽ കാടുകൾ വളർന്ന് നിൽക്കുന്നത് എലി, പന്നി മുതലായ ക്ഷുദ്രജീവികൾ പെറ്റുപെരുകുന്നതിന് കാരണമാകുന്നു. ഇവ ജനജീവിതത്തെയും കൃഷിയെയും കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. വിഷപ്പാമ്പുകളുടെ എണ്ണം വർധിക്കുകയും ഇവ കനാലിന് സമീപത്തെ മനുഷ്യവാസമേഖലയിലേക്ക് എത്തുകയും ചെയ്യുന്നത് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ബ്ലീച്ചിംഗ് പൗഡർ പർച്ചേസ് വിജിലൻസ് അന്വേഷിക്കും : മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം : കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) ബ്ലീച്ചിംഗ്...

വീണ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചുവെന്നും ഇതിന്റെ രേഖകൾ വീണയുടെ ഡയറിയിൽ നിന്ന്...

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെൻ്റ്...

കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ച്...

0
വയനാട്: കൈക്കൂലി കേസിൽ മുൻ ഗ്രേഡ് സബ്ബ് ഇൻസ്പെക്ടർക്ക് ഏഴ് വർഷം...

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

0
തിരുവനന്തപുരം: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ പ്രകീർത്തിച്ച് സ്പീക്കർ...