കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഒന്നേ കാൽ കോടി രൂപയുടെ സ്വർണം പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസ് ഒന്നേ കാൽ കോടി രൂപയുടെ സ്വർണം പിടികൂടി. പാലക്കാട് കൂടല്ലൂർ സ്വദേശി ശറഫുദ്ധീൻ , മലപ്പുറം നിലമ്പൂർ സ്വദേശി നിഷാജ് , കാസർകോട് എരുതുംകടവ് സ്വദേശി മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് സ്വർണവുമായി പിടിയിലായത്. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മൂന്നുപേർ സ്വർണവുമായി പിടിയിലായത്. 2.2 കിലോഗ്രാം സ്വർണം ഇവരിൽ നിന്ന് പിടിച്ചെടുത്തു. 1015 ഗ്രാം സ്വർണമിശ്രിതമാണ് ശറഫുദ്ധീനിൽ നിന്ന് പിടികൂടിയത്.

നാല് ക്യാപ്സ്യൂളുകളിലായി ശരീരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇയാൾ സ്വർണം കടത്തിക്കൊണ്ടുവന്നത്. കുട്ടികളുടെ കളിപ്പാട്ടം കൊണ്ടുവന്ന കാർഡ്ബോർഡ് ബോക്സിൽ തേച്ചുപിടിപ്പിച്ചാണ് അഷ്‌റഫ് സ്വർണം എത്തിച്ചത്. ഇതൊരു സ്വർണപ്പണിക്കാരന്‍റെ സഹായത്തോടെ വേർതിരിച്ചെടുക്കുകയായിരുന്നു എന്ന് കസ്റ്റംസ് പറഞ്ഞു. വിശദമായ അന്വേഷണം നടത്തിവരികയാണെന്നും ഇവരുടെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നും കസ്റ്റംസ് അറിയിച്ചു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഒടുവിൽ വിജയം; ജാര്‍ഖണ്ഡിൽ സമരം ഒത്തുതീർപ്പായി

0
റാഞ്ചി: ജാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി സമരം അവസാനിച്ചു. പരീക്ഷാ ക്രമക്കേടുകള്‍ രണ്ടുമാസത്തിനുള്ളില്‍ പരിഹരിക്കണമെന്ന...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

കഞ്ചാവുമായി സ്ഥിരം കുറ്റവാളി പിടിയിൽ

0
മാവേലിക്കര: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജൂലി തോമസിനെ (42) കഞ്ചാവുമായി...