നികുതി വർധനയിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നികുതി വർധനയിൽ കേന്ദ്രത്തെ കുറ്റപ്പെടുത്തിയ സർക്കാർ നടപടിക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജിഎസ്‌ടി കുടിശ്ശിക സംബന്ധിച്ച് സർക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ആകെ 750 കോടിയുടെ കുടിശ്ശിക മാത്രമാണ് കേരളത്തിന് നൽകാനുള്ളത്. ഇത് ധനമന്ത്രി കെഎൻ ബാലഗോപാലും സമ്മതിച്ചുകഴിഞ്ഞു. നേരത്തെ 20000 കോടി കുടിശ്ശികയുണ്ടെന്നാണ് മന്ത്രി പറഞ്ഞിരുന്നതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

അധിക നികുതിഭാരം ജനങ്ങൾക്ക് മേൽ അടിച്ചേൽപിക്കാനാണ് കള്ളക്കണക്കുണ്ടാക്കിയതെന്നും സുരേന്ദ്രൻ പറഞ്ഞു. പാവങ്ങൾക്ക് മേൽ സെസ് വർധിപ്പിക്കാൻ കേന്ദ്രത്തെയാണ് കുറ്റം പറഞ്ഞുകൊണ്ടിരുന്നത്. അത് നടപ്പില്ല ഗോവിന്ദാ എന്നും സുരേന്ദ്രൻ പരിഹസിച്ചു. കേന്ദ്രം എന്താണ് കേരളത്തിന് നൽകുന്നതെന്നത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം നിയമസഭാ സമ്മേളനത്തിൽ നികുതി വർധന സംബന്ധിച്ച് വീണ്ടും കേന്ദ്രത്തെ പഴിചാരുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ 13 തവണയാണ് പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി വർധിപ്പിച്ചുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ ഇന്ധനസെസ് വർധിപ്പിച്ചതിനെതിരെ പ്രതിപക്ഷം സഭയിൽ പ്രതിഷേധം ഉയർത്തുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. ഇതിന് പിന്നാലെയാണ് സുരേന്ദ്രൻ രംഗത്തെത്തിയത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...

ലോക്സഭാ തിരഞ്ഞെടുപ്പ് ; സ്റ്റാർ ക്ലാസ് ലോക്സഭാ മണ്ഡലങ്ങളിൽ രാജീവ് ചന്ദ്രശേഖരന്റെ ടീമിനെ നിയോഗിച്ചു

0
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കം, ബിജെപി മേഖലാ പ്രഭാരിമാർക്ക് മാറ്റം. സ്റ്റാർ...

ടിനി ടോമിനെതിരായ കേസിൽ രഹസ്യമൊഴി നൽകി അൻസിബ

0
കൊച്ചി: നടൻ ടിനി ടോമിനെതിരായ വർഗീയ അധിക്ഷേപ പരാതിയിൽ നിയമനടപടികൾ...