മികച്ച ഏകദിന ക്രിക്കറ്റര്‍ക്കുള്ള താരപട്ടികയായി

For full experience, Download our mobile application:
Get it on Google Play

ദുബായ് : ഐസിസിയുടെ 2023ലെ മികച്ച പുരുഷ ഏകദിന ക്രിക്കറ്റര്‍ക്കുള്ള ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ താരങ്ങളുടെ ആധിപത്യം. അന്തിമ പട്ടികയില്‍ ഇടംപിടിച്ച നാലിൽ മൂന്ന് പേരും ഇന്ത്യക്കാരാണ്. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ഐതിഹാസിക ഇരട്ട സെഞ്ചുറി നേടിയ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് ചുരുക്ക പട്ടികയില്‍ എത്താനായില്ല. കഴിഞ്ഞ വര്‍ഷം (2023) ഏകദിന ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയ നാല് താരങ്ങളുടെ ചുരുക്ക പട്ടികയാണ് ഐസിസി പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ ഓപ്പണര്‍ ശുഭ്മാൻ ഗിൽ, റണ്‍മെഷീന്‍ വിരാട് കോലി, പേസര്‍ മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ന്യൂസിലൻഡ് താരം ഡാരിൽ മിച്ചല്‍ ലിസ്റ്റിൽ ഇടംപിടിച്ചു. ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ വിസ്‌മയാവഹമായ ബൗളിംഗ് പ്രകടനമാണ് ഷമിയെ അന്തിമ പട്ടികയില്‍ എത്തിച്ചത്. ഷമി ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരനായി മാറിയപ്പോള്‍ കോലിയായിരുന്നു റണ്‍ സമ്പാദ്യത്തില്‍ മുന്നില്‍.

ആകെ 19 മത്സരങ്ങളിൽ നിന്ന് 43 വിക്കറ്റുകള്‍ മുഹമ്മദ് ഷമി 2023ൽ വീഴ്ത്തി. ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമിയില്‍ ന്യൂസിലൻഡിനെതിരെ 57 റണ്‍സ് വഴങ്ങി 7 വിക്കറ്റെടുത്തതാണ് മികച്ച പ്രകടനം. 29 ഇന്നിംഗ്സിൽ അഞ്ച് സെഞ്ചുറിയും 9 അര്‍ധസെഞ്ചുറിയും ഉൾപ്പടെ 1584 റണ്‍സാണ് കഴിഞ്ഞ വര്‍ഷം ശുഭ്മാൻ ഗിൽ നേടിയത്. ന്യൂസിലൻഡിനെതിരായ 208 ആണ് മികച്ച സ്കോര്‍. വിരാട് കോലിയാവട്ടെ 27 മത്സരങ്ങളിൽ നിന്നായി നേടിയത് ആറ് സെഞ്ചുറിയും 8 അര്‍ധസെഞ്ചുറിയും ഉൾപ്പടെ 1377 റണ്‍സും. ന്യൂസിലൻഡ് താരമായ ഡാരിൽ മിച്ചൽ 26 മത്സരങ്ങളിൽ നിന്ന് 5 സെഞ്ചുറിയും 3 അര്‍ധസെഞ്ചുറിയും ഉൾപ്പടെ 1204 റണ്‍സ് സ്വന്തമാക്കി. ഓസ്ട്രേലിയയുടെ ആഷ്‌ലി ഗാര്‍ഡ്നര്‍, ഇംഗ്ലണ്ടിന്‍റെ നതാലി സ്കീവര്‍ ബ്രണ്ട്, ന്യൂസിലൻഡിന്‍റെ അമേലി കേര്‍, ശ്രീലങ്കയുടെ ചമരി അട്ടപ്പെട്ടു എന്നിവരാണ് മികച്ച വനിത ഏകദിന താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചവര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം മറ്റു ഫണ്ടുകൾ കൂടി കേരളത്തിന്‌ ലഭിക്കാത്ത സാഹചര്യമാണ്...

0
ഡൽഹി: പിഎം ശ്രീ പദ്ധതി നടപ്പാക്കാത്തതു മൂലം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ...

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി വി.ഡി സതീശൻ

0
തിരുവനന്തപുരം: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രിവന്റീവ് ഓങ്കോളജി പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി...

പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല ; പിണറായി...

0
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍...

റാന്നിയില്‍ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

0
റാന്നി : ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡിൽ കോളേജ് ജംഗ്ഷന് സമീപം...