തിരുവനന്തപുരം : സംസ്ഥാനത്തെ കൊടും കുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക തയ്യാറാക്കുന്നു. 20 പോലീസ് ജില്ലകളിലെയും കുപ്രസിദ്ധരായ ആക്ടീവ് ഗുണ്ടകളില്‍ ആദ്യത്തെ 10 പേരുടെ സമ്പൂര്‍ണ്ണ വിവരങ്ങളാകും ശേഖരിക്കുക. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ധേശാനുസരണയാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നീക്കം. 200 കൊടുംകുറ്റവാളികളുടെ സമ്പൂര്‍ണ്ണ വിവരങ്ങളാണ് ശേഖരിക്കുക. വിവരശേഖരണത്തിന് ലോക്കല്‍ പോലീസും സഹായിക്കണമെന് ഡി ജി പി യുടെ നിര്‍ദേശം. 20 പോലീസ് ജില്ലകളിലെ കുപ്രസിദ്ധരായ ഗുണ്ടകളില്‍ ആദ്യത്തെ 10 പേരുടെ സമ്പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാണ് ഡിജിപി റാവാഡ ചന്ദ്രശേഖര്‍ സംസ്ഥാന രഹസ്യാനേഷണ വിഭാഗത്തിന് നിര്‍ദേശം നല്‍കിയത്. നേരത്തെ ലോക്കല്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലുള്‍പ്പെട്ടതും കാപ്പ ചുമത്തപ്പെട്ടവരുമായ ഗുണ്ടകളില്‍ ഏറ്റവുമധികം ക്രിമിനല്‍ പശ്ചാത്തലമുള്ള വരെ കണ്ടെത്തിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. ഇത്തരത്തില്‍ 200 പേരുടെ വിവരങ്ങളാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കുന്നത്. ഇതിനായി ലോക്കല്‍ പോലീസിന്റെ സഹകരണവും രഹസ്യാഷണവിഭാഗം തേടും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























