ഒരു ലിറ്റർ പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലക്കി വിദ്യാർഥികൾക്ക് നൽകി ; പ്രധാനാധ്യാപികക്ക് സസ്‌പെൻഷൻ

For full experience, Download our mobile application:
Get it on Google Play

ലഖ്‌നൗ: ഒരു ലിറ്റർ പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലക്കി വിദ്യാർഥികൾക്ക് വിതരണം ചെയ്ത സംഭവത്തിൽ പ്രധാനാധ്യാപികക്ക് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ മഹോബയിലുള്ള സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യാനുള്ള പാലാണ് വെള്ളത്തിൽ കലക്കിയത്. വീഡിയോ വൈറലായതോടെയാണ് ഉച്ചഭക്ഷണത്തിന്റെ ചുമതലയുള്ള പ്രധാനാധ്യാപിക മോണിക്ക സോണിയെ വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. സ്‌കൂളിലെ പാചകക്കാരി അരലിറ്റർ പാലിന്റെ രണ്ട് പാക്കറ്റുകൾ പൊട്ടിച്ച് ഒരു ബക്കറ്റ് വെള്ളത്തിൽ കലർത്തുന്നതാണ് വീഡിയോയിലുള്ളത്.

”ബുധനാഴ്ചയാണ് സംഭവം നടന്നത്. വെള്ളം കലർത്തിയ പാലാണ് വിദ്യാർഥികൾക്ക് വിതരണം ചെയ്തതെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക നടപടിയുടെ ഭാഗമായി പ്രധാനാധ്യാപികയെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണ. ക്രമക്കേട് കണ്ടെത്തിയാൽ കടുത്ത നടപടികളുണ്ടാവും”- മഹോബയിലെ ബേസിക് ശിക്ഷാ അധികാരി രാഹുൽ മിശ്ര പറഞ്ഞു. ഉത്തർപ്രദേശിൽ നേരത്തെ ഉച്ചഭക്ഷണ പദ്ധതിയിൽ ക്രമക്കേട് നടന്ന വിവിധ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2021 ഒക്ടോബറിൽ മീററ്റിലെ സർക്കാർ സ്‌കൂളിൽ രണ്ട് ലിറ്റർ പാൽ അഞ്ച് ലിറ്റർ വെള്ളത്തിൽ കലർത്തിയത് വാർത്തയായിരുന്നു. 2019 സോൻഭദ്രയിലെ സർക്കാർ സ്‌കൂളിൽ ഒരു ലിറ്റർ പാൽ ഒരു ബക്കറ്റ് വെള്ളത്തിൽ കലർത്തിയാണ് 81 വിദ്യാർഥികൾക്ക് വിതരണം ചെയ്തത്. 2019 ആഗസ്റ്റിൽ മിർസാപൂരിലെ പ്രൈമറി സ്‌കൂളിൽ വിദ്യാർഥികൾക്ക് ഉച്ചക്ക് കഴിക്കാൻ റൊട്ടിയും ഉപ്പും വിതരണം ചെയ്തത് വലിയ വാർത്തയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....