കുവൈത്തിലേക്ക് അനധികൃതമായി വിദേശമദ്യം കടത്താൻ ശ്രമം

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് അനധികൃതമായി വിദേശമദ്യം കടത്താൻ നടത്തിയ ശ്രമം കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് തടഞ്ഞു. രഹസ്യമായി ഒളിപ്പിച്ചിരുന്ന 3144 കുപ്പി വിദേശമദ്യമാണ് കസ്റ്റംസ് അധികൃതർ പിടിച്ചെടുത്തത്. ഫ്രാൻസ് റിപ്പബ്ലിക്കിൽ നിന്ന് ഒരു പ്രാദേശിക കമ്പനിയുടെ പേരിൽ എത്തിയ കണ്ടെയ്‌നറിനെ കസ്റ്റംസ് ഇൻവെസ്റ്റിഗേഷൻ കണ്ടെത്തുകയായിരുന്നു.

കണ്ടെയ്‌നറിന്റെ കസ്റ്റംസ് ഡിക്ലറേഷനിൽ ഇരുമ്പ് ഷീറ്റുകൾ അടങ്ങിയ ചരക്കാണെന്ന് രേഖപ്പെടുത്തിയിരുന്നുവെങ്കിലും കണ്ടെയ്‌നർ തുറന്ന് വിശദമായി പരിശോധിച്ചപ്പോൾ രഹസ്യമായി ഒളിപ്പിച്ച നിലയിൽ ഏകദേശം മൂവായിരത്തി നൂറ്റി നാല്പത്തിനാല് ബോട്ടിൽ വിദേശമദ്യം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കടത്താനുള്ള ശ്രമങ്ങൾക്കെതിരെ കർശന പരിശോധനകൾ തുടരുമെന്നും കസ്റ്റംസ് അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...