ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിലേക്ക് ഒരു എത്തിനോട്ടം

For full experience, Download our mobile application:
Get it on Google Play

ഭുവനേശ്വർ: പത്ത് വർഷത്തിനിടയിൽ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ ട്രെയിൻ അപകടമാണ് ഒഡിഷയിലേത്. ബലാസൂരയിലുണ്ടായ അപകടത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 280-ലേറെ ആയിരിക്കുകയാണ്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തലുകൾ. 2010-ൽ മുംബൈയിലേക്കുള്ള ട്രെയിൻ പാളം തെറ്റി 148-പേർ മരണപ്പെട്ടതാണ് രാജ്യത്തെ അവസാനത്തെ ഏറ്റവും വലിയ ദുരന്തം.ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ചില ട്രയിൻ അപകടങ്ങൾ നോക്കാം:

* ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ട്രെയിൻ അപകടം 1981 ജൂൺ 6 ന് ബിഹാറിലായിരുന്നു. ട്രെയിൻ പാലം കടക്കുന്നതിനിടെ ബാഗ്മതി നദിയിൽ ട്രെയിൻ മറിഞ്ഞ് 750 ലധികം പേരാണ് മരിച്ചത്.
*‌‌ ഉത്തർപ്രദേശിലെ ഫിറോസാബാദിന് സമീപം 1995 ഓഗസ്റ്റ് 20 ന് കാളിന്ദി എക്സ്പ്രസുമായി പുരുഷോത്തം എക്സ്പ്രസ് കൂട്ടിയിടിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് മരണസംഖ്യ 305 ആണ്.
*1998 നവംബർ 26-ന്, ജമ്മു താവി-സീൽദ എക്‌സ്‌പ്രസ് പഞ്ചാബിലെ ഖന്നയിലെ ഫ്രോണ്ടിയർ ഗോൾഡൻ ടെമ്പിൾ മെയിലിന്റെ പാളം തെറ്റിയ മൂന്ന് കോച്ചുകളുമായി കൂട്ടിയിടിച്ച് 212 പേരാണ് മരിച്ചത്.
*1999 ഓഗസ്റ്റ് 2-ന് നോർത്ത് ഫ്രോണ്ടിയർ റെയിൽവേയുടെ കതിഹാർ ഡിവിഷനിലെ ഗൈസാൽ സ്റ്റേഷനിൽ ബ്രഹ്മപുത്ര മെയിൽ അവധ് അസം എക്‌സ്പ്രസിലേക്ക് ഇടിച്ചുകയറി 285-ലധികം പേർ മരണപ്പെടുകയും 300-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരണപ്പെട്ടവരിൽ അധികവും ബിഎസ്‌എഫ് ഉദ്യോ​ഗസ്ഥരും സിആർപിഎഫ് ഉദ്യോഗസ്ഥരും ആയിരുന്നു.
*2002 സെപ്തംബർ 9-ന് ഹൗറ രാജധാനി എക്‌സ്‌പ്രസ് റാഫിഗഞ്ചിലെ ധവേ നദിയിലെ പാലത്തിന് മുകളിലൂടെ പാളം തെറ്റി 140-ലധികം പേർ മരണപ്പെട്ടു. റാഫിഗഞ്ച് ട്രെയിൻ തകർന്നു. സംഭവത്തിന് പിന്നിൽ ഭീകരാക്രമണമാണെന്ന ആരോപണങ്ങൾ അന്നുയർന്നിരുന്നു.
* 2010 മേയ് 28-ന് ജ്ഞാനേശ്വരി എക്‌സ്‌പ്രസ് ട്രെയിൻ പാളം തെറ്റി. മുംബൈയിലേക്കുള്ള ട്രെയിൻ ജാർഗ്രാമിന് സമീപത്ത് വെച്ചാണ് അപകടത്തിൽപ്പെട്ടത്. തുടർന്ന് എതിരെ വന്ന ഗുഡ്‌സ് ട്രെയിനിൽ ഇടിച്ച് 148 യാത്രക്കാർ മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...