തമിഴ് നാട്ടിലെ കമ്പത്ത് ലോറി ഡ്രൈവറെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ് നാട്ടിലെ കമ്പത്ത് ലോറി ഡ്രൈവറെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കമ്പം സ്വദേശി മുത്തുകുമാർ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തേനി ജില്ലയിലെ കമ്പം സ്വദേശിയും ലോറി ഡ്രൈവറുമായി മുത്തുകുമാറിനെയാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. കമ്പം പട്ടണത്തിനു പുറത്തുള്ള വർക്ക് ഷോപ്പിൽ രക്തം വാർന്നു കിടക്കുന്ന നിലയിൽ സമീപത്ത് താമസിക്കുന്നവരാണ് മുത്തുകുമാറിനെ കണ്ടെത്തിയത്. വിവരമറിഞ്ഞ ഉത്തമപാളയം പോലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.

പോലീസ് നായയും ഫൊറൻസിക് വിദഗ്ദ്ധരും സംഭവ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവം സംബന്ധിച്ച് ഉത്തപാളയം പോലീസ് അന്വേഷണം ആരംഭിച്ചു. കമ്പത്തുള്ള കമ്പംമെട്ട് കോളനിയിൽ താമസിക്കുന്ന സദ്ദാം ഹുസൈനും മുത്തു കുമാറും സുഹൃത്തുക്കളാണെന്ന് കണ്ടെത്തി. ബിസിനസ് ആവശ്യങ്ങൾക്കായി 30 ലക്ഷം രൂപ സദ്ദാം ഹുസൈൻ വാങ്ങിയിരുന്നു. ഏറെ നാൾ കഴിഞ്ഞിട്ടും തിരികെ നൽകയില്ല. പണെ തിരികെ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം നില നിന്നിരുന്നു. സദ്ദാം ഹുസൈനെ ഉത്തമപാളയം പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...