ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങളുടെ മുന്‍കൈയില്‍ വന്‍പദ്ധതി തയ്യാറാക്കുന്നു

For full experience, Download our mobile application:
Get it on Google Play

ലണ്ടന്‍: യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങളുടെ മുന്‍കൈയില്‍ വന്‍പദ്ധതി തയ്യാറാക്കുന്നു. കപ്പലുകള്‍ക്ക് യുദ്ധക്കപ്പലുകളുടെ അകമ്പടി നല്‍കുന്ന പദ്ധതിയാണ് പുരോഗമിക്കുന്നത്. ഫ്രാന്‍സും ബ്രിട്ടനുമാണ് ഈ പദ്ധതിയുടെ സൂത്രധാരന്‍മാര്‍. നേരത്തെ തന്നെ ഈ പദ്ധതി ആലോചിച്ചിരുന്നതായി യൂറോപ്യന്‍ യൂനിയന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ യുദ്ധത്തില്‍ പങ്കുചേരാന്‍ പ്രസിഡന്റ് ട്രംപ് പല തവണ ആവശ്യപ്പെട്ടിട്ടും യൂറോപ്യന്‍ രാജ്യങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല. യുദ്ധത്തിനു മുമ്പ് യൂറോപ്യന്‍ നേതാക്കളെ അവമതിക്കുകയും അവഗണിക്കുകയും ചെയ്ത ട്രംപ് പിന്നീട് സഹായം തേടുകയായിരുന്നു.

ഈ ചര്‍ച്ചകളോട് അനുകൂലമായി പ്രതികരിക്കാതിരുന്ന യൂറോപ്യന്‍ നേതാക്കള്‍ ഇപ്പോള്‍ യുദ്ധാനന്തര സുരക്ഷയ്ക്കു വേണ്ടിയുള്ള രഹസ്യ ചര്‍ച്ചകള്‍ തുടരുകയാണ്. യുദ്ധം തീര്‍ന്നാല്‍, ഇറാന്റെ തീരപ്രദേശത്തെ സമുദ്ര സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. പേര്‍ഷ്യന്‍ ഗള്‍ഫിന്റെ കവാടമായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചിട്ടിരിക്കുകയാണ്. ലോകത്തിലെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്നത് ഈ പാതയിലൂടെയാണ്. യുദ്ധം അവസാനിച്ചാല്‍ ഈ കപ്പല്‍ പാതയിലൂടെയുള്ള ഗതാഗതം സംരക്ഷിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് യൂറോപ്യന്‍ നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനായി, പുറംലോകം അറിയാതെ, കരുക്കള്‍ നീക്കുകയാണ് ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ചെറിയ തുക എടുത്തവർ കൃത്യമായി പണം തിരിച്ചടയ്ക്കുന്നു; വൻകിട...

0
ന്യൂഡല്‍ഹി: ചെറിയ തുകകള്‍ വായ്പ എടുത്തവരില്‍ നിന്നാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ്...

പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍

0
തിരുവനന്തപുരം: പരിപാടിയില്‍ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രി വി.ഡി സതീശനെ തടഞ്ഞ് സംഘാടകര്‍. കഴക്കൂട്ടം...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

പരിസ്ഥിതിലോല മേഖല വിജ്ഞാപനത്തില്‍ പത്തനംതിട്ട ജില്ലയില്‍ 7 വില്ലേജുകള്‍ : ജനം ആശങ്കയില്‍

0
പത്തനംതിട്ട : കേന്ദ്ര പരിസ്ഥിതി മന്ത്രാലത്തിന്റെ പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിജ്ഞാപനത്തില്‍...