പുതുക്കോട് (പാലക്കാട്) : ബെംഗളൂരുവില്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് വീണ് പുതുക്കോട് സ്വദേശിനിയായ ഒന്നാം വര്‍ഷ ബി.എസ്.സി. നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. പുതുക്കോട് കീഴ താളിക്കോട് ഗംഗാധരന്റെ മകള്‍ അതുല്യയാണ് (19) മരിച്ചത്. ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. ബെംഗളൂരു ധന്വന്തരി കോളേജിലെ വിദ്യാര്‍ഥിയാണ് അതുല്യ. കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് വീഴുകയായിരുന്നു എന്നാണ് ലഭിച്ച വിവരമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. അമ്മ: ബിജിത. സഹോദരന്‍: അഖില്‍ (ദുബായ്). സംസ്‌കാരം ചൊവ്വാഴ്ച 9:30 ന് തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























