ഇ-റിക്ഷ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡൽഹി : നിഹാൽ വിഹാർ മേഖലയിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചു. 34 കാരനായ മഹേന്ദ്രയാണ് മരിച്ചത്. ഒരു ഇ-റിക്ഷ ഗാരേജിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. ഇ-റിക്ഷ ചാർജ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ശനിയാഴ്ചയാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. സഞ്ജയ് ഗാന്ധി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 287, 304 എ എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തി സ്ഥലം സീൽ ചെയ്തിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം എന്ന് ജോസ് കെ. മാണി

0
പാല: റബർ വില 250 ആക്കി ഉയർത്തിയതിൽ സന്തോഷം എന്ന് ജോസ്...

കലഞ്ഞൂര്‍ പഞ്ചായത്തിലെ വന്യജീവി ശല്യം പരിഹരിക്കണം ; പഞ്ചായത്ത് ഭരണ സമിതി വനം വകുപ്പ്...

0
കലഞ്ഞൂര്‍: കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തില്‍ രൂക്ഷമാകുന്ന വന്യജീവി ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത്...

വീട്ടിൽ കയറി ആക്രമണം നടത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

0
പത്തനംതിട്ട: തുമ്പമൺ ജംഗ്ഷന് സമീപം വീട്ടിൽ കയറി ആക്രമണം നടത്തിയ കാട്ടുപന്നിയെ...

പിഎം ശ്രീ സ്‌കൂൾ പദ്ധതിയിൽ നിന്ന്‌ ഉപാധികളൊന്നുമില്ലാതെ പിൻവാങ്ങണമെന്ന്‌ ആവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ വിദ്യാഭ്യാസ മന്ത്രി...

0
തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം അടിച്ചേൽപ്പിക്കുന്ന പിഎം ശ്രീ സ്‌കൂൾ പദ്ധതിയിൽ...