കുടകിലെ നരഭോജി കടുവയെ മയക്കുവെടി വെച്ച് പിടികൂടി

For full experience, Download our mobile application:
Get it on Google Play

മൈസൂര്‍: വയനാടിനോടു ചേര്‍ന്നുള്ള കുടക് കുട്ടയില്‍ 12മണിക്കൂറിനിടെ രണ്ടുപേരെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ പിടികൂടി. കര്‍ണാടക വനം വകുപ്പിന്റെ പ്രത്യേക ദൗത്യസംഘമാണു 10വയസ് പ്രായം തോന്നിക്കുന്ന കടുവയെ മയക്കുവെടിവെച്ചു പിടിച്ചത്. വിദഗ്ധ പരിശോധനയ്ക്കായി കടുവയെ മൈസൂര്‍ കൂര്‍ഗളളിയിലേക്കു മാറ്റി. കാപ്പിക്കുരു പറിക്കാനായി എത്തിയ ആദിവാസി കുടുംബത്തിലെ 17 വയസുള്ള അക്ഷയ് എന്ന കുട്ടിയെ ഞായറാഴ്ചയാണു അച്ഛന്റെ മുന്നില്‍ വെച്ച് കടുവ ആക്രമിച്ചുകൊന്നത്.

മരണവിവരം അറിഞ്ഞെത്തിയ ഇവരുടെ ബന്ധുവായ 72 വയസുകാരന്‍ രാജുവിനെ തിങ്കളാഴ്ച രാവിലെയും കടുവ ആക്രമിച്ചുകൊന്നിരുന്നു. മൃതദേഹം ആശുപത്രിയിലേക്കു മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണു കടുവയെ പിടിക്കാന്‍ പ്രത്യേക ദൗത്യസംഘത്തെ കര്‍ണാടക വനം വകുപ്പ് നിയോഗിച്ചത്. ഇന്നലെ മുതല്‍ കാപ്പിത്തോട്ടങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിനൊടുവിലാണു കടുവ കണ്ടെത്തി മയക്കുവെടിവെച്ചത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...