വിവാഹത്തിന് മുമ്പ് ഗര്‍ഭച്ഛിദ്രം നടത്തി ; വെളുക്കാന്‍ ചികിത്സക്ക് നിര്‍ബന്ധിച്ചു – ആത്മഹത്യ ചെയ്താല്‍ കാരണക്കാരന്‍ അര്‍ജുന്‍ ആയങ്കിയെന്ന് ഭാര്യ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്- ക്വട്ടേഷന്‍ കേസിലെ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യ അമലയുടെ ഫേസ്ബുക്ക് ലൈവ്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും ഭാഗത്ത് നിന്ന് കടുത്ത പീഡനം നേരിട്ടതായും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഇവര്‍ തന്നെയായിരിക്കുമെന്നും അമല പറഞ്ഞു. വിവാഹത്തിന് മുമ്പ് രണ്ട് തവണ ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ നിര്‍ബന്ധിച്ചു. കാശിന് വേണ്ടിയാണ് സ്‌നേഹിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ പ്രചാരണം നടത്തുന്നതില്‍ മനംനൊന്താണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അമല വ്യക്തമാക്കി. പോലീസിന്റെ സഹായത്തോടെ ലഭിച്ച ഒരു വീട്ടിലിരുന്നാണ് ഫേസ്ബുക്ക് ലൈവ് ചെയ്യുന്നതെന്നും അമല കൂട്ടിച്ചേര്‍ത്തു.

2019 ഓഗസ്റ്റിലാണ് അര്‍ജുന്‍ ആയങ്കിയെ പരിചയപ്പെടുന്നത്. 2020 ജൂണില്‍ തന്നെ കണ്ണൂരിലേക്ക് കൊണ്ടുവന്നിരുന്നു. നാലുമാസത്തോളം ഒരുമിച്ച് താമസിച്ചു. ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചു. കുഞ്ഞിനെ ഒഴിവാക്കല്ലെയെന്ന് അന്ന് ഡോക്ടറുടെ മുമ്പില്‍ കരഞ്ഞ് അപേക്ഷിച്ചു. കടുത്ത രക്തസ്രാവം സഹിക്കാന്‍ പറ്റാത്ത അവസ്ഥയിലും മുന്‍ പ്രണയത്തെ കുറിച്ചാണ് അര്‍ജുന്‍ കാറില്‍ വെച്ച് പറഞ്ഞത്.

കാറില്‍ നിന്ന് ചാടി മരിക്കാന്‍ പോലും ശ്രമിച്ചു. തുടര്‍ന്ന് 2021 ഏപ്രില്‍ എട്ടിന് വിവാഹം നടന്നു. ഇതിന് ശേഷം അര്‍ജുന്റെ സഹോദരനും അമ്മയും നിരന്തരം പീഡിപ്പിച്ചു. വീട്ടിലെ മുഴുവന്‍ പേരുടെയും വസ്ത്രങ്ങള്‍ അലക്കുന്നത് ഉള്‍പ്പെടെ വീട്ടിലെ ജോലിക്കാരിയായാണ് കണക്കാക്കിയിരുന്നത്. തന്റെ നിറത്തെച്ചൊല്ലി അര്‍ജുന്റെ അമ്മ നിരന്തരം പരിഹസിച്ചിരുന്നു. വെളുത്ത് കഴിഞ്ഞാല്‍ അമ്മയ്ക്ക് ഇഷ്ടപ്പെടുമെന്ന് കരുതി ചികിത്സ വരെ തേടാന്‍ അര്‍ജുന്‍ നിര്‍ബന്ധിച്ചു. ഇതോടെ ചികിത്സ തേടിയെന്നും ഫെയ്സ്ബുക്ക് ലൈവില്‍ അമല പറയുന്നുണ്ട്.

പ്രണയകാലത്ത് അര്‍ജുന്‍ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നതായും അമല ആരോപിക്കുന്നു. അര്‍ജുന്റെ കയ്യില്‍ ഒരു രൂപപോലും പണമെടുക്കാന്‍ ഇല്ലായിരുന്നു. തന്നെ കാണാനെത്തിയപ്പോള്‍ ഹെഡ്സെറ്റ് പോലും വാങ്ങിനല്‍കിയിരുന്നു. കാശിന് വേണ്ടിയാണ് സ്നേഹിക്കുന്നതെന്ന് അയാളുടെ സുഹൃത്ത് തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും താന്‍ വിശ്വസിച്ചില്ല.

സ്വര്‍ണക്കടത്ത്-ക്വട്ടേഷന്‍ കേസുകളില്‍ അറസ്റ്റിലായ ഘട്ടത്തില്‍ നിയമസഹായം പോലും ഉറപ്പാക്കി അര്‍ജുന്റെ ഒപ്പം നിന്നു. കേസിനും ജാമ്യത്തിനുമെല്ലാം കൂടെനിന്നു. അന്ന് കസ്റ്റംസ് ചോദ്യംചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ തന്നെ പലരും മോശമാക്കി ചിത്രീകരിച്ചു. സ്വര്‍ണക്കടത്തിനെക്കുറിച്ചും കുഴല്‍പ്പണത്തെക്കുറിച്ചുമെല്ലാം അര്‍ജുന്‍ പറഞ്ഞിട്ടുണ്ടെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരോട് ഒന്നും തുറന്ന് പറഞ്ഞില്ലെന്നും അമല കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണ് പൊതുമധ്യത്തില്‍ താന്‍ അനുഭവിച്ച പീഡനം തുറന്നു പറയാന്‍ കാരണമായതെന്ന് അമല വെളിപ്പെടുത്തി. പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചുവെന്നത് ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്ന് വ്യക്തമാക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് അര്‍ജുന്‍ ഫേസ്ബുക്കിലിട്ടിരുന്നു. ഇതോടെയാണ് പ്രതികരിക്കണമെന്ന് തോന്നിയത്. ഒരിക്കല്‍ രാത്രി വീട്ടില്‍ നിന്ന് പോയ അര്‍ജുന്‍ പിറ്റേന്നാണ് വന്നത്. അന്ന് കഴുത്തില്‍ ഉമ്മ വെച്ചത് പോലെയുള്ള പാട് കണ്ടപ്പോള്‍ ചോദ്യം ചെയ്തു. കുഴല്‍പണവുമായി ബന്ധപ്പെട്ട ഇടപാടിന് പോയതാണെന്നാണ് അര്‍ജുന്‍ മറുപടി നല്‍കിയത്. താന്‍ എല്ലാം തുറന്നു പറയുമെന്ന് ഭയന്ന് തനിക്ക് മാനസികാസ്യസ്ഥ്യമാണെന്നാണ് പ്രചരിപ്പിക്കുന്നതെന്നും അമല ആരോപിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...