പെരുനാട് മടത്തുംമൂഴിയിൽ സ്വകാര്യ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി: പെരുനാട് മടത്തുംമൂഴിയിൽ സ്വകാര്യ സ്കൂൾ ബസ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം. കുത്തിറക്കത്തിൽ ബസിൻ്റെ ബ്രേക്ക് നഷ്ടപ്പെടുന്നതായി മനസ്സിലാക്കിയ ഡ്രൈവർ സ്കൂളിന്റെ തന്നെ മതിലിൽ ഇടിച്ചു വാഹനം നിർത്തുകയായിരുന്നു. പെരുനാട് ബദനി ആശ്രമം ഗേൾസ് ഹൈസ്കൂളിലെ കുട്ടികളുമായി ഇന്നു വൈകിട്ട് മൂന്നരക്ക് വീടുകളിലേക്ക് പുറപ്പെടുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്.

വലതു വശത്തെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് നിരക്കി പതുക്കെ ബസിനെ നിയന്ത്രിച്ചു നിർത്തുകയായിരുന്നു. വാഹനത്തിൻ്റെ സ്റ്റീയറിങിനും സീറ്റിനും ഇടയിൽ കാൽ ഞെരുങ്ങി ഡ്രൈവർക്ക് ചെറിയ പരിക്ക് പറ്റിയതൊഴിച്ചാൽ കുട്ടികൾക്ക് ആർക്കും തന്നെ പരുക്കുകളില്ല. ഡ്രൈവര്‍ അത്തിക്കയം സ്വദേശിയായ ചിറപറമ്പിൽ സാൻവിയെ ആദ്യം പെരുനാട് ആശുപത്രിയിലും പിന്നീടു പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കും മാറ്റി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...

കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ...

0
കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ എസ് എഫ് ഐ നേതാവ് ഐഷി ഘോഷിനെ...

സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ പൊട്ടിത്തെറിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ പമ്പിൽ വെച്ച് സിഎൻജി നിറയ്ക്കുന്നതിനിടെ ട്രക്കിൻ്റെ സിലിണ്ടർ...

ബെവ്കോ ജീവനക്കാർക്ക് ഓണസമ്മാനം; ഇത്തവണയും ബോണസ് ഒരു ലക്ഷത്തിന് മുകളിൽ

0
തിരുവനന്തപുരം: ഓണക്കാലത്ത് ബെവ്കോ ജീവനക്കാർക്ക് സന്തോഷവാർത്ത. ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കുള്ള...