Saturday, June 14, 2025 9:47 pm

മരിച്ചെന്നു കരുതിയ ആൾ 33 വർഷങ്ങൾക്ക് ശേഷം തിരിച്ചെത്തി

For full experience, Download our mobile application:
Get it on Google Play

മരിച്ചെന്ന് കരുതി 33 വർഷത്തിന് ശേഷം മടങ്ങിയെത്തിയ രാജസ്ഥാൻ സ്വദേശിക്ക് ഗംഭീര സ്വീകരണം ഒരുക്കി നാട്ടുകാർ. ഹനുമാൻ സൈനി എന്ന വ്യക്തിയാണ് 33 വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ മടങ്ങിയെത്തിയത്. ഇദ്ദേഹം അൽവാർ ജില്ലയിലെ ബൻസൂർ ഗ്രാമവാസിയാണ്. മെയ് 30 -നാണ് ഇദ്ദേഹം വീട്ടിൽ തിരിച്ചെത്തിയത്. ഏറെ ഞെട്ടലോടെയാണ് വീട്ടുകാർ ഇദ്ദേഹത്തിൻറെ മടങ്ങിവരവിനോട് ആദ്യം പ്രതികരിച്ചത്. പിന്നീട് എല്ലാവരും ചേർന്ന് അതൊരു ആഘോഷമാക്കി മാറ്റുകയായിരുന്നു. ഏറെ വർഷങ്ങൾ അന്വേഷിച്ചിട്ടും കണ്ടെത്താൻ സാധിക്കാതെ വന്നതിനെ തുടർന്ന് വീട്ടുകാർ ഇദ്ദേഹത്തിൻറെ മരണ സർട്ടിഫിക്കറ്റ് വരെ വാങ്ങിയിരുന്നു.

എ എൻ ഐ -യുടെ റിപ്പോർട്ട് അനുസരിച്ച്, ഇദ്ദേഹം ഹിമാചൽ പ്രദേശിൽ ആയിരുന്നു കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ചെലവഴിച്ചത്. ദേവിയോടുള്ള തന്റെ ഭക്തി പൂർത്തീകരിക്കാൻ താൻ കാൻഗ്ര മാതാ ക്ഷേത്രത്തിൽ ധ്യാനിച്ചു എന്നാണ് ഇദ്ദേഹം പറയുന്നത്. നാട് വിടുമ്പോൾ തൻറെ കൈവശം ആകെ 20 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും എന്നാൽ തനിക്ക് പത്താൻകോട്ടിലേക്കുള്ള ടിക്കറ്റ് കടം നൽകാൻ ഒരു ടിടി തയ്യാറായെന്നും ഹനുമാൻ സൈനി പറഞ്ഞു.

പിന്നീട് താൻ ഹിമാചലിലെ കാൻഗ്ര മാതാ ക്ഷേത്രത്തിലെത്തി 33 വർഷം സേവനത്തിലും ആരാധനയിലും ചെലവഴിച്ചുവെന്നും അദ്ദേഹം എഎൻഐയോട് പറഞ്ഞു. 1989 -ലാണ് ഇദ്ദേഹത്തെ കാണാതായത്. തുടർന്ന് വർഷങ്ങളോളം വീട്ടുകാർ ഇദ്ദേഹത്തിന്റെ മടങ്ങിവരവിനായി കാത്തിരുന്നെങ്കിലും ഒടുവിൽ കഴിഞ്ഞവർഷം മരണ സർട്ടിഫിക്കറ്റ് വാങ്ങുകയായിരുന്നു. എങ്കിലും പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ഈ മടങ്ങിവരവിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്നാണ് അദ്ദേഹത്തിൻറെ കുടുംബാംഗങ്ങൾ പറയുന്നത്. അഞ്ചു മക്കളാണ് ഇദ്ദേഹത്തിന് ഉള്ളത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒഡീഷ ജാർഖണ്ഡ് അതിർത്തിയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് സിആർപിഎഫ് എഎസ്ഐക്ക് വീരമൃത്യു

0
ന്യൂഡൽഹി: മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിടെയുണ്ടായ സ്ഫോടനത്തിൽ സിആർപിഎഫ് എഎസ്ഐക്ക് വീരമൃത്യു. സത്യബൻ...

കാറുൾപ്പെടെ 1.25 കിലോ സ്വർണവും 60,000 രൂപയും തട്ടിയെടുത്തതായി പരാതി

0
തൃശൂർ: കാറിൽ കൊണ്ടുവന്ന 1.25 കിലോ സ്വർണവും 60,000 രൂപയും തട്ടിയെടുത്തതായി...

സ്കോർപിയോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

0
കൊച്ചി: കാലടി ശ്രീമൂലനഗരം വെള്ളാരപ്പള്ളിയിൽ സ്കോർപിയോയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ...

മ്ലാവിറച്ചിയെന്നാരോപിച്ച് ജയിലിലിട്ടത് 35 ദിവസം ; പരിശോധനയിൽ പോത്തിറച്ചി, നിയമനടപടിക്ക് യുവാക്കൾ

0
ചാലക്കുടി: വനംവകുപ്പ് മ്ലാവിറച്ചിയെന്നാരോപിച്ച് പിടികൂടിയത് പരിശോാധനയിൽ മാട്ടിറച്ചിയായി. വനപാലകർ അറസ്റ്റു ചെയ്ത...