നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഖേദപ്രകടനമോ അനുശോചനമോ ഇല്ല ; യുഎസിനെതിരെ ശശി തരൂർ എംപി

For full experience, Download our mobile application:
Get it on Google Play

ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ അനുശോചനമോ രേഖപ്പെടുത്താത്ത യുഎസ് ഭരണകൂടത്തിൻ്റെ നടപടിയെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അതീവ ഞെട്ടലോടെയാണ് അമേരിക്കയുടെ ഔദ്യോഗിക പ്രസ്താവന വായിച്ചതെന്നും നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ യാതൊരുവിധ ഖേദപ്രകടനമോ അനുശോചനമോ അതിൽ ഇല്ലെന്നും ശശി തരൂർ എക്സിൽ കുറിച്ചു. “അതീവ ഞെട്ടലോടെയാണ് അമേരിക്കയുടെ ഈ ഔദ്യോഗിക പ്രസ്താവന ഞാൻ വായിച്ചത്. നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ യാതൊരുവിധ ഖേദപ്രകടനമോ അനുശോചനമോ ഇതിലില്ല. ഒരു സുഹൃത്തിനും തന്ത്രപ്രധാന പങ്കാളിക്കും ഇത്രയധികം സംവേദനശൂന്യമായി പെരുമാറാൻ എങ്ങനെ സാധിക്കുന്നു?”- ശശി തരൂർ ചോദിച്ചു.

നിയമങ്ങൾ പാലിക്കാത്ത ഒരു വാണിജ്യ കപ്പലിനെ മാരകമല്ലാത്ത മറ്റ് മാർഗങ്ങളിലൂടെ തടയാൻ കഴിയുമായിരുന്നില്ലേ എന്നും ശശി തരൂർ ചോദിച്ചു. സിവിലിയൻ ജീവനക്കാരെ കൊല്ലാൻ ലക്ഷ്യമിട്ട് മിസൈലുകൾ തൊടുക്കാതെ തന്നെ, ഒരു കപ്പലിന്റെ എൻജിനോ നിയന്ത്രണ സംവിധാനങ്ങളോ പ്രവർത്തനരഹിതമാക്കാൻ കഴിയില്ലേ? ഈ നിർണായക സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന മിക്കവാറും എല്ലാ ചരക്ക് കപ്പലുകളിലും ഇന്ത്യൻ ജീവനക്കാരുണ്ട്. അവരെയെല്ലാം ഇപ്പോൾ അമേരിക്കൻ മിസൈലുകൾക്ക് ഇരയാക്കാവുന്നവരായിട്ടാണോ കണക്കാക്കുന്നത്? ഈ സമീപനം അംഗീകരിക്കാനാവില്ല. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം മാർക്കോ റൂബിയോയോട് നേരിട്ട് പറഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നുവെന്നും ശശി തരൂർ പോസ്റ്റിൽ കുറിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...