ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ആൾ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിമാനത്തിലെ സഹയാത്രികയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വട്ടപ്പാറ സ്വദേശി ജോസിന് എതിരെയാണ് വലിയതുറ പോലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇന്നലെയാണ് സംഭവം നടന്നത്. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായിരുന്നു ജോസും തിരുവനന്തപുരം സ്വദേശിയായ യുവതിയും. ജോസിൻ്റെ തൊട്ട് മുൻ സീറ്റിലാണ് പരാതിക്കാരിയായ യുവതി ഇരുന്നത്. യാത്രക്കിടെ ജോസ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്തപ്പോൾ യുവതി എയർലൈൻസ് അധികൃതരെ വിവരം അറിയിച്ചു. ഇവർ പിന്നീട് വിവരം പോലീസിന് കൈമാറി. വിമാനത്താവളത്തിൽ ജോസിനെ തടഞ്ഞുവെച്ച ശേഷം വലിയതുറ പോലീസ് എത്തിയപ്പോൾ കൈമാറുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതിയെ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാർലമെന്‍ററി സമിതിയുടെ അജണ്ടയിൽ മുല്ലപ്പെരിയാർ ഡാമും ; തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും

0
കൊച്ചി: പാർലമെന്‍ററി ഉപസമിതിയുടെ സിറ്റിംഗിൽ മുല്ലപ്പെരിയാർ വിഷയവും ചർച്ചയ്ക്ക്. നാളെ മൂന്നാറിൽ...

അയോദ്ധ്യ തട്ടിപ്പിൽ പ്രതികരണവുമായി പിണറായി വിജയൻ

0
തിരുവനന്തപുരം: അയോദ്ധ്യ രാമക്ഷേത്ര സംഭാവനത്തട്ടിപ്പിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ....

സർക്കിൾ ഇൻസ്‌പെക്ടറുടെ ഔദ്യോഗിക ക്വാർട്ടേഴ്സിൽ മിന്നൽ പരിശോധന ; വിജിലൻസ് സംഘം 40,000 രൂപ...

0
കൊച്ചി : എറണാകുളം കുറുപ്പുംപടിയിലെ സർക്കിൾ ഇൻസ്‌പെക്ടർ രാജേഷ് കുമാറിന്റെ ഔദ്യോഗിക...

ഡൽഹിയിൽ പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ വിശദീകരണം തേടി സർക്കാർ

0
ന്യൂഡൽഹി : ഡൽഹിയിൽ നടന്ന സി.പി.എം. പൊളിറ്റ്ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം...