പത്തനംതിട്ട : കറ്റാനത്തുള്ള ഒരു സ്കൂളിൽ പ്യൂണിന്റെ ജോലി വാങ്ങിക്കൊടുക്കാമെന്ന് വാക്കുനൽകി മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ അടൂർ പോലീസ് പിടികൂടി. ആലപ്പുഴ ഭരണിക്കാവ് കട്ടച്ചിറ അച്ചൂതാലയം വീട്ടിൽ ശങ്കരപ്പിള്ളയുടെ മകൻ ദിനേശ് കുമാർ (49) ആണ് അറസ്റ്റിലായത്. 2020 മാർച്ച് 21 നാണ് കേസിന് ആസ്പദമായ സംഭവം. അടൂർ പെരിങ്ങനാട് പഴകുളം കിഴക്ക് ചാല സുനിൽ ഭവനം വീട്ടിൽ മനോജ് ആനന്ദന്റെ ഭാര്യ അർച്ചന വിജയന്റെ പരാതിയിൽ 2021 ജനുവരി 26 ന് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.
പ്രതിയുടെ വീട്ടിൽ വെച്ച് രണ്ട് ചെക്കുകൾ കൈമാറുകയായിരുന്നു. തുടർന്ന് കറ്റാനത്തെ എസ് ബി ഐ ശാഖയിലെ ഇയാളുടെ അക്കൗണ്ട് വഴി തുക മാറിയെടുക്കുകയാണുണ്ടായത്. ജോലി സംഘടിപ്പിച്ചു നൽകുകയോ പണം തിരികെ നൽകുകയോ ചെയ്തില്ല. അർച്ചനയുടെ മൊഴിപ്രകാരം അന്നത്തെ എസ് ഐ സജി വി കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദിനേശ് ഹൈക്കോടതിയിൽ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പ്രതിക്കായുള്ള അന്വേഷണം തുടർന്ന പോലീസ് സംഘം ഇന്നലെ രാവിലെ 10.30 ന് കട്ടച്ചിറയിൽ വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. തുടർന്ന് രണ്ട് മണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. അടൂർ ഡി.വൈ.എസ്.പി ആർ.ബിനുവിന്റെ നിർദ്ദേശ പ്രകാരം അടൂർ പോലീസ് ഇൻസ്‌പെക്ടർ പ്രജീഷ്.റ്റി.ഡി, സബ് ഇൻസ്‌പെക്ടർ മനീഷ്.എം, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്.ആർ.കുറുപ്പ്, നിസ്സാർ.എം എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































