പത്തനംതിട്ട : പരുമലയില്‍ ആണ്‍ സുഹൃത്തിനെ സ്വന്തമാക്കുന്നതിനായി അയാളുടെ ഭാര്യയായ പ്രസവം കഴിഞ്ഞ സ്ത്രീയെ വായു കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ച സംഭവം വാര്‍ത്തകളില്‍ ഏറെ ഇടംപിടിച്ചതായിരുന്നു. പ്രസവിച്ചു കിടക്കുന്ന സ്‌ത്രീയെ ആശുപത്രിയില്‍ കയറി നഴ്‌സിന്‍റെ വേഷത്തില്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത് ജനങ്ങളില്‍ ഭീതി പടര്‍ത്തിയെങ്കിലും കൊലപാതകത്തിനായി പ്രതി സ്വീകരിച്ച മാര്‍ഗമായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്നത്. കൊലപാതക ശ്രമവും കൊലപ്പെടുത്താന്‍ ഉപയോഗിച്ച രീതിയും ഗൗരവമേറിയതാണ്. എയര്‍ എംബോളിസം എന്ന പദം തന്നെ മലയാളികള്‍ അറിഞ്ഞത് ഈ കേസിലൂടെയാണ്. എന്താണ് എയര്‍ എംബോളിസം എന്ന് പരിശോധിക്കാം.
രക്തക്കുഴലുകളില്‍ ഏതെങ്കിലും വിധത്തില്‍ വായു കടക്കുന്ന അവസ്ഥയാണ് എയര്‍ എംബോളിസം എന്ന് വിളിക്കുന്നത്. ശരീരത്തില്‍ ധമനികളും സിരകളുമുണ്ട്. ധമനികള്‍ ഓക്‌സിജന്‍ അടങ്ങിയ രക്തം ഹൃദയത്തിലേയ്ക്ക് കൊണ്ടു പോകുന്നു. മറ്റ് അവയവങ്ങളില്‍ നിന്നും രക്തം ഹൃദയത്തില്‍ എത്തിയ്ക്കുന്ന പ്രക്രിയയും സിരകള്‍ ചെയ്യുന്നു. വായു കുമിളകള്‍ ധമനികളിലേയ്ക്കും സിരകളിലേയ്ക്കും കടക്കുന്നതിനെയാണ് എയര്‍ എംബോളിസം എന്ന് പറയുന്നത്. സിരകളില്‍ ഇതുണ്ടാകുന്നതിനെ വെനസ് എയര്‍ എംബോളിസം എന്നും സിരകളില്‍ എത്തുന്നതിന് ആര്‍ട്ടീരിയല്‍ എയര്‍ എംബോളിസം എന്നുമാണ് പറയുന്നത്.
ഇതുവഴി തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടും. അതുവഴി രക്തസമ്മര്‍ദ്ദം കൂടി രക്തക്കുഴല്‍ പൊട്ടാനുള്ള സാധ്യതയുണ്ട്. ഇത്തരം വായു കുമികളകള്‍ അഥവാ എയര്‍ ബബിളുകള്‍ ഹൃദയം, തലച്ചോര്‍, ശ്വാസകോശം എന്നീ അവയവങ്ങളിലാണ് കുടുങ്ങുന്നത്. ശസ്‌ത്രക്രിയ വേളകളില്‍ കുത്തിവെയ്പ്പിനിടെ ഇത്തരം പ്രശ്‌നം ഉണ്ടാകാൻ സാധ്യതയുണ്ട്. കാലിയായ സിറിഞ്ച് കൊണ്ട് കുത്തിവെച്ചാലും ഇങ്ങനെ സംഭവിച്ചെന്നുവരാം. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുന്ന സമയത്തും എയര്‍ എംബോളിസത്തിന് സാധ്യതയുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. ഇങ്ങനെ സംഭവിക്കാതിരിക്കാനുള്ള പരിശീലനമാണ് ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ലഭിച്ചിട്ടുള്ളത്. എയര്‍ എംബോളിസം തിരിച്ചറിയാനും അതിന് എന്ത് പ്രതിവിധിയാണ് ചെയ്യേണ്ടതെന്നും അവര്‍ക്കറിയാം. ഇഞ്ചക്ഷനിലൂടെ വായു ഉള്ളില്‍ കയറിയാല്‍ മരണം വരെ സംഭവിക്കാം. സ്‌ട്രോക്ക്, അറ്റാക്ക് തുടങ്ങിയ മാരകമായ പല അപകടാവസ്ഥകളിലേക്കും ഇത് കൊണ്ടെത്തിച്ചേക്കാം.
മൂത്രം പോകാന്‍ വേണ്ടി ഘടിപ്പിയ്ക്കുന്ന കത്തീറ്റര്‍ വഴിയും ഇത്തരം എംബോളിസം സാധ്യതയുണ്ട്. സ്‌കൂബ ഡൈംവിഗ് ഇത്തരം സാധ്യതയുണ്ടാക്കുന്ന ഒന്നാണ്. വെള്ളത്തിനടിയില്‍ ശ്വാസം പിടിച്ച് ഉടന്‍ തന്നെ ഉപരിതലത്തിലേയ്ക്ക് വന്ന് ശ്വാസമെടുക്കുമ്പോള്‍ എയര്‍ എംബോളിസം സാധ്യതയുണ്ട്. ഇതുണ്ടായാല്‍ ശ്വാസതടസമുണ്ടാകും. നെഞ്ചുവേദന, സന്ധിവേദന, ബോധം കെടുക, ചുണ്ടിലും നാവിലും നീല നിറം തുടങ്ങിയ പല ലക്ഷണങ്ങളും ഇതിന്റെ ഭാഗമായി ഉണ്ടാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































