ജില്ലാ ഗുഡ്സ് ഓണേഴ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലാ ഗുഡ്സ് ഓണേഴ്സ് ആൻഡ് വർക്കേഴ്സ് യൂണിയൻ കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പത്തനംതിട്ട കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. പാറ ഉൽപ്പന്നങ്ങളുടെ അന്യായമായ വില വർദ്ധനവ് പിൻവലിക്കുക, പത്തനംതിട്ട കളക്ടറുടെ സാന്നിധ്യത്തിൽ വില വർദ്ധനവിന് എതിരായി എടുത്ത തീരുമാനം നടപ്പിലാക്കുക, പാറ മുതലാളിമാരുടെ ഗുണ്ടായിസം അവസാനിപ്പിക്കുക, ചരക്ക് വാഹനങ്ങൾക്ക് അന്യായ പിഴ ഈടാക്കുന്ന ഉദ്യോഗസ്ഥ സമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാര്‍ച്ച് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ്  ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു.

ഡി.സജി അധ്യക്ഷത വഹിച്ചു. എം.വി സഞ്ജു, ഹരികുമാർ പൂതങ്കര, അയൂബ് കുമ്മണ്ണൂർ, സുലൈമാൻ റാവുത്തർ, ജോൺ ചക്കിട്ടയിൽ, രാജേഷ് കുമാർ, അനൂപ് ആൽഫ എന്നിവർ പ്രസംഗിച്ചു. സാദിഖ് കുമ്മണ്ണൂർ, മനോജ് കുമാർ, പ്രൊഫ. മോഹൻകുമാർ, രാജഗോപാലൻ നായർ, പി.കെ ഗോപി, രാജേഷ് ആനിക്കാട്ടുമഠം, എം.മധു, പി.കെ ഇഖ്ബാൽ, അജിത്ത് മണ്ണിൽ, സുരേഷ് കുഴിവേലിൽ, സജി തോട്ടത്തിമല, രഞ്ജി പതാലിൽ, പ്രദീപ് ഏഴംകുളം, കെ.പി പവിൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക് മുഖ്യമന്ത്രിയുടെ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തരമായി വൈദ്യുതി വാങ്ങാൻ കെഎസ്ഇബിക്ക്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

കോഴിക്കോട് ജില്ലയിൽ നാളെ ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തി

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവ‍ർ ഇബ്രാഹിമിൻ്റെ സന്ദർശനത്തെ തുടർന്ന് കോഴിക്കോട് ജില്ലയിൽ...

വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി

0
കോഴിക്കോട്: വടകര എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. കേസിലെ മൂന്ന് പ്രതികള്‍...