കോട്ടയം : എന്‍.സി.ഡി യുടെ പേരില്‍ കൊശമറ്റം ഫിനാന്‍സ് നടത്തിയത് വന്‍ തട്ടിപ്പും വിശ്വാസ വഞ്ചനയും. ഇതിനെതിരെ കൊശമറ്റം ഫിനാന്‍സിലെ മുന്‍ ജീവനക്കാരുള്‍പ്പെടെ നിരവധിപ്പേര്‍ പരാതിയുമായി രംഗത്ത്. കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാത്യു കെ.ചെറിയാന്‍ മാനേജിംഗ് ഡയറക്ടറായുള്ള കൊശമറ്റം ഫിനാന്‍സ് ആണ് നിക്ഷേപകരെ വഞ്ചിച്ചത്. കാലാവധി പൂര്‍ത്തിയായ കടപ്പത്രങ്ങള്‍ക്ക് വാഗ്ദാനം ചെയ്ത തുക തിരികെ നല്‍കിയില്ലെന്നാണ് പരാതി.
അഞ്ചു ലക്ഷം രൂപാ മുഖവിലയുള്ള 200 കടപ്പത്രങ്ങള്‍ ഇറക്കുവാന്‍ ഇവര്‍ അനുമതി നേടിയിരുന്നു. ഇതിലൂടെ 10 കോടി രൂപാ സമാഹരിക്കുവാനായിരുന്നു അനുവാദം. കൊശമറ്റം മെഗാ ബോണ്ട് എന്നപേരില്‍ ഇറക്കിയ ഈ കടപ്പത്രങ്ങളുടെ മുഖവില 5 ലക്ഷം രൂപയും കാലാവധി 10 വര്‍ഷവും (120 മാസം) ആയിരുന്നു. അഞ്ചു ലക്ഷം രൂപാ കടപ്പത്രത്തില്‍ (NCD) നിക്ഷേപിച്ചാല്‍ 10 വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപാ മടക്കിനല്‍കുമെന്നായിരുന്നു കൊശമറ്റം ഫിനാന്‍സിന്റെ വാഗ്ദാനം. കൊശമറ്റം ഫിനാന്‍സിന്റെ മോഹന വാഗ്ദാനങ്ങളില്‍ കുടുങ്ങി ഈ NCD യില്‍ പണം നിക്ഷേപിച്ചവര്‍ നിരവധിയാണ്. പലരും രണ്ടും മൂന്നും യൂണിറ്റുകള്‍ വരെ വാങ്ങി.
കാലാവധി പൂര്‍ത്തിയാകുമ്പോള്‍ മുതലും പലിശയും ചേര്‍ത്ത് 20 ലക്ഷംരൂപാ തിരികെ നല്‍കാമെന്നായിരുന്നു കൊശമറ്റം നല്‍കിയ ഉറപ്പ്. എന്നാല്‍ നിക്ഷേപം തങ്ങളുടെ പെട്ടിയില്‍ വന്നതോടെ കൊശമറ്റം മുതലാളി പ്ലേറ്റ് തിരിച്ചു. കാലാവധി പൂര്‍ത്തിയായ പലര്‍ക്കും വാഗ്ദാനം ചെയ്ത 20 ലക്ഷം നല്‍കിയില്ല. ഇതോടെ പലരും കൊശമറ്റം ഫിനാന്‍സിനെതിരെ കണ്‍സ്യുമര്‍ കോടതികളെ സമീപിച്ചു. വിധി കൊശമറ്റത്തിന് എതിരായിരുന്നു. ഇതോടെ വാഗ്ദാനം ചെയ്ത 20 ലക്ഷവും കാലതാമസം വരുത്തിയ കാലയളവിലെ പലിശയും നിക്ഷേപകര്‍ക്ക് നല്‍കേണ്ടതായി വന്നു.
പത്തനംതിട്ട, ആലപ്പുഴ, കൊല്ലം കണ്‍സ്യുമര്‍ കോടതികളിലാണ് കേസ് നടന്നുകൊണ്ടിരിക്കുന്നത്. ആലപ്പുഴ കണ്‍സ്യുമര്‍ കോടതിയില്‍ (C.C.79/2022) കേസ് നല്‍കിയത് മുതുകുളം നോര്‍ത്ത് സ്വദേശി ജോണ്‍ തോമസാണ്. 2011 ഒക്ടോബര്‍ നാലിനാണ് ഇദ്ദേഹം 500000 രൂപ മുഖവിലയുള്ള ഒരു യൂണിറ്റ് എടുത്തത്. 2021 ഒക്ടോബര്‍ നാലിന് ഇത് കാലാവധി പൂര്‍ത്തിയായിരുന്നു. കൊശമറ്റം ഫിനാന്‍സ് വാഗ്ദാനം ചെയ്ത മുഴുവന്‍ പണവും ലഭിക്കാതെ വന്നതോടെ ജോണ്‍ തോമസ് ആലപ്പുഴ കണ്‍സ്യുമര്‍ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു. കൊശമറ്റം ഫിനാന്‍സിന്റെ റീജണല്‍ മാനേജരായി 10 വര്‍ഷം ജോലിയില്‍ ഇരുന്നിട്ടുള്ളയാളാണ് ജോണ്‍ തോമസ്.
2022 സെപ്തംബര്‍ 29 ന് നിക്ഷേപകന് അനുകൂലമായി ഇവിടെയും വിധിയുണ്ടായി. എന്‍.സി.ഡി സര്‍ട്ടിഫിക്കറ്റില്‍ വാഗ്ദാനം ചെയ്ത 20 ലക്ഷം രൂപയും കാലതാമസം വരുത്തിയ സമയത്തെ പലിശയും പരാതിക്കാരന് കൊടുക്കണമെന്നാണ് വിധി. ആകെ തുകയില്‍ നിന്നും പരാതിക്കാരന്‍ നേരത്തെ കൈപ്പറ്റിയ തുക കഴിച്ചുള്ള പണമാണ് കൊശമറ്റം ഫിനാന്‍സ് നല്‍കേണ്ടത്. > > > NCD യുടെ പേരില്‍ വമ്പന്‍ തട്ടിപ്പ് – തുടരും …
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































