അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്യപ്പെട്ട ഇന്‍സ്റ്റാഗ്രാമിലെ സാങ്കേതിക പ്രശ്‌നം പരിഹരിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഇന്‍സ്റ്റാഗ്രാമിലെ സാങ്കേതിക പ്രശ്‌നം പരിഹരിച്ചു. എങ്കിലും പ്രശ്‌നത്തിന് കാരണം എന്താണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ഇന്ത്യക്കാര്‍ അടക്കം ലോകത്തെമ്പാടുമുള്ള ഇന്‍സ്റ്റാഗ്രാം ഉപഭോക്താക്കള്‍ അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറക്കാനാവില്ലെന്ന് പരാതിപ്പെട്ട് രംഗത്തെത്തിയത്.

സ്‌ക്രീന്‍ഷോട്ട് സഹിതം ട്വിറ്ററില്‍ നിരവധി ട്വീറ്റുകള്‍ പങ്കുവെക്കപ്പെട്ടു. അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടുവെന്ന സന്ദേശമാണ് ആപ്പ് തുറക്കാന്‍ ശ്രമിച്ചവര്‍ കണ്ടത്. ഇത്തരം നടപടികളുണ്ടായാല്‍ അക്കൗണ്ട് തിരിച്ചെടുക്കുന്നതിനായി നല്‍കിയ ‘ഡിസ്എഗ്രീ വിത്ത് ഡിസിഷന്‍’ എന്ന സംവിധാനവും പ്രവര്‍ത്തിച്ചില്ല.

താമസിയാതെ തന്നെ പ്രശ്‌നത്തിന് കാരണം കണ്ടെത്തിയെന്നും ഉപഭോക്താക്കളുടെ അക്കൗണ്ടുകള്‍ ഇന്‍സ്റ്റാഗ്രാം മനപ്പൂര്‍വം സസ്‌പെന്‍ഡ് ചെയ്തതല്ല എന്നുമറിയിച്ച് കമ്പനി രംഗത്തെത്തി. പിന്നീട് പ്രശ്‌നം പരിഹരിച്ചതായും കമ്പനി അറിയിച്ചു. അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിന് പുറമെ ചിലരുടെ ഫോളോവര്‍മാരുടെ എണ്ണത്തിലും കുറവുണ്ടായി.

കഴിഞ്ഞയാഴ്ച മെറ്റയുടെ തന്നെ കീഴിലുള്ള വാട്‌സാപ്പിനും സമാനമായ പ്രശ്‌നം നേരിട്ടിരുന്നു. രണ്ട് മണിക്കൂര്‍ നേരത്തേക്ക് ജനപ്രിയമായ മെസേജിങ് പ്ലാറ്റ്‌ഫോം പ്രവര്‍ത്തനം നിശ്ചലമായി. പിന്നീട് റൂട്ടറുകളില്‍ വന്ന കോണ്‍ഫിഗറേഷന്‍ മാറ്റങ്ങളാണ് ഇതിന് കാരണമായതെന്ന് വാട്‌സാപ്പ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...

ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി

0
തിരുവനന്തപുരം: ലോക്ഭവൻ സംഘടിപ്പിച്ച അറ്റ് ഹോം പരിപാടിയിൽ പിഎസ്‍സി ചെയർമാനെ ഒഴിവാക്കി....

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...