സ്ഫോടനം നടന്നപ്പോൾ കളമശ്ശേരി ഹാളിൽ ഉണ്ടായിരുന്ന യഹോവയുടെ സാക്ഷിയുടെ വീട്ടിൽ വൻ മോഷണം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കളമശേരിയിൽ കൺവൻഷൻ സെന്ററിൽ സ്ഫോടനം നടന്ന സമയത്ത് ഉണ്ടായിരുന്ന യഹോവയുടെ സാക്ഷികളുടെ വീട്ടിൽ മോഷണം നടന്നു. കള്ളനെ പോലീസ് പിടികൂടി. എറണാകുളം ടൗൺ നോർത്ത് പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ കള്ളനും യഹോവയുടെ സാക്ഷിയാണെന്ന് പോലീസ് പറയുന്നു. എറണാകുളം നോർത്ത് അയ്യപ്പൻ കാവിലെ തങ്കം ജെയിംസിന്റെ വീട്ടിലായിരുന്നു മോഷണം നടന്നത്. 27.5 പവൻ സ്വർണം, രണ്ടര ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണം എന്നിവയാണ് കവർച്ച നടത്തിയത്. പ്രതിയുടെ പക്കൽ നിന്നും മോഷ്ടിച്ച വസ്തുക്കളും പോലീസ് കണ്ടെടുത്തുവെന്നാണ് വിവരം.

എളംകുളം ബോസ് നഗർ പറയന്തറ ജോർജ് പ്രിൻസ് (36) ആണ് പിടിയിലായത്. ഇന്നലെ രാവിലെ 8.30 ന് പച്ചാളം സ്വദേശി തങ്കം ജോണിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രിൻസ് കമ്പിപ്പാര ഉപയോഗിച്ച് അടുക്കള വാതിൽ പൊളിച്ചു. വീടിനകത്ത് കയറിയ പ്രതി കിടപ്പുമുറിയിലെ അലമാരകൾ കുത്തിത്തുറന്നു. ഇവിടെ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും ഡയമണ്ട് ആഭരണങ്ങളും ഇയാൾ മോഷ്ടിച്ചു. പ്രിൻസ് കവർന്ന ആഭരണങ്ങൾക്ക് ഏതാണ്ട് 15 ലക്ഷം രൂപ വില വരുമെന്ന് പോലീസ് പറയുന്നു. മോഷണം നടക്കുമ്പോൾ തങ്കവും കുടുംബവും കളമശേരിയിലെ പ്രാർഥനാ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു.  തങ്കത്തിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി. മുൻ വൈരാഗ്യം മൂലമാണ് മോഷണം നടത്തിയതെന്നാണ് വിവരം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...

മുഖ്യമന്ത്രിക്ക് ഗവർണറെ ഭയം ; ഭരണം നിയന്ത്രിക്കുന്നത് ആരെന്ന് വിഡി സതീശനോട് പിണറായി വിജയൻ

0
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ പേരിൽ ഗവർണർ ഉന്നത ഉദ്യോഗസ്ഥരുടെയും വി.സിമാരുടെയും സമാന്തര...

തെരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനം ഉൾക്കൊള്ളുന്നുവെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐയിലെ പ്രശ്‌നങ്ങളും വിമർശനങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് സംസ്ഥാന...