മംഗളൂരു: കേരളത്തിലെ കളമശ്ശേരിയില്‍ ഞായറാഴ്ച സ്ഫോടനം നടന്ന സാഹചര്യത്തില്‍ ദക്ഷിണ കന്നട ജില്ലയില്‍ കനത്ത പോലീസ് ജാഗ്രത. തിങ്കളാഴ്ച കേരള-കര്‍ണാടക അതിര്‍ത്തികളില്‍ വാഹന പരിശോധന ശക്തമാക്കി. കൂടാതെ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് പ്രത്യേക സുരക്ഷ സന്നാഹങ്ങള്‍ ഒരുക്കി. ഉള്ളാളില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചും ഉള്ള വാഹനങ്ങളാണ് കൂടുതലായി പരിശോധിക്കുന്നത്. ഉള്ളാള്‍ പോലീസ് പരിധിയിലെ തലപ്പാടി, തച്ചാണി, ദേവിപുര അതിര്‍ത്തികളില്‍ പ്രത്യേക ചെക്പോസ്റ്റുകള്‍ സ്ഥാപിച്ചു. കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലെ മുഡുങ്കരുകട്ട, നര്യ, നന്ദാരപ്പദവ്, തവിഡുഗോളി ക്രോസ്, നെട്ടിലപദവ് എന്നിവിടങ്ങളില്‍ വാഹന പരിശോധന നടക്കുന്നു.
ഉള്ളാള്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ തൊക്കോട്ട് പെര്‍മന്നൂര്‍ ധ്യാന കേന്ദ്രം, ചെമ്പുഗുഡ്ഡെ പ്രാര്‍ഥന കേന്ദ്രം, ബബ്ബുകട്ട, പനീറു, റാണിപുര എന്നീ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് പ്രത്യേക പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിലെ മുടിപ്പു, പജീര്‍, എലിയാര്‍പദവ്, മുടിപ്പു ഹില്‍ എന്നിവിടങ്ങളിലെ ക്രൈസ്തവ ദേവാലയങ്ങളും പോലീസ് കാവലിലാണ്. ഉള്ളാളില്‍ മുസ്‌ലിം, ഹിന്ദു ആരാധനാലയങ്ങള്‍, സോമേശ്വരം ബിച്ച് എന്നിവിടങ്ങളിലും പോലീസ് സേനയെ വിന്യസിച്ചു. മംഗളൂരു വിമാനത്താവളം, തുറമുഖങ്ങള്‍, റയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലും ഇതേ രീതിയില്‍ പോലീസ് ഉണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























