ആ വേദനയിൽ നിന്നാണ് ‘അതിരടി’ പിറന്നത്; ബിഗ് ബജറ്റ് ചിത്രത്തിന് പിന്നിലെ കനൽവഴികളെക്കുറിച്ച് ബേസിൽ ജോസഫ്

For full experience, Download our mobile application:
Get it on Google Play

മലയാള ചലച്ചിത്ര പ്രേമികൾ വലിയ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘അതിരടി’യുടെ വിശേഷങ്ങളുമായി ബേസിൽ ജോസഫ്. റിപ്പോർട്ടർ ഫിലിംസിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ നിർമ്മാണത്തിലേക്കും അഭിനയത്തിലേക്കും എത്തിയ സാഹചര്യത്തെക്കുറിച്ച് ബേസിൽ മനസ്സ് തുറന്നത്. ഒരു പ്രൊഡക്ഷൻ ഹൗസ് ഉണ്ടെങ്കിൽ കൂടുതൽ സ്വാതന്ത്ര്യത്തോടെ സിനിമ ചെയ്യാമെന്ന് തോന്നിയിരുന്നെങ്കിലും അതിരടി എന്ന ചിത്രം യാദൃശ്ചികമായാണ് സംഭവിച്ചതെന്ന് ബേസിൽ പറയുന്നു. നേരത്തെ പ്ലാൻ ചെയ്തിരുന്ന ചില സിനിമകൾ നടക്കാതെ പോയതും, ഏകദേശം രണ്ട് വർഷത്തോളം ചിലവഴിച്ച് ഒരുക്കിയ ഒരു ഹിന്ദി പ്രോജക്റ്റ് പാതിവഴിയിൽ നിലച്ചുപോയതും വലിയ നിരാശയുണ്ടാക്കിയിരുന്നു. ആ ഒരു ട്രോമയിൽ നിന്നാണ് അതിരടി എന്ന സിനിമയുടെ പ്ലാനിംഗിലേക്ക് താൻ എത്തിയതെന്ന് ബേസിൽ വെളിപ്പെടുത്തി. നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന ചിത്രം ബേസിൽ ജോസഫിന്റെ ആദ്യ നിർമ്മാണ സംരംഭം കൂടിയാണ്.

മെയ് 14-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ കോളേജ് വിദ്യാർത്ഥിയുടെ സ്റ്റൈലിഷ് ലുക്കിലാണ് ബേസിൽ എത്തുന്നത്. ടൊവിനോ തോമസ് മാസ്സ് ലുക്കിലും വിനീത് ശ്രീനിവാസൻ മറ്റൊരു പ്രധാന വേഷത്തിലും ചിത്രത്തിലുണ്ട്. മിന്നൽ മുരളിക്ക് ശേഷം ബേസിലും ടൊവിനോയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ക്യാമ്പസ് പശ്ചാത്തലത്തിൽ ആക്ഷനും കോമഡിയും നിറഞ്ഞ ഒരു പക്കാ ഫെസ്റ്റിവൽ എന്റർടൈനറായാണ് അതിരടി അണിയറയിൽ ഒരുങ്ങുന്നത്. ബേസിൽ ജോസഫ്, അനന്തു എസ്. നായർ എന്നിവർക്കൊപ്പം ടൊവിനോ തോമസും സമീർ താഹിറും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...

1984-ൽ നടന്ന കൊലക്കേസ്, 44 വർഷമായിട്ടും തീർപ്പാക്കിയില്ല ; ഖേദമാറിയിച്ച് സുപ്രീം കോടതി

0
ന്യൂഡൽഹി : 1981-ൽ നടന്ന കൊലക്കേസിലെ അപ്പീൽ 44 വർഷമായിട്ടും ഝാർഖണ്ഡ്...

ഹോർമുസ് യുഎസ് പ്രദേശമെന്ന് ട്രംപ് ; യുഎസിനൊപ്പം നിൽക്കുന്നവർ ശത്രുക്കളെന്ന് ഇറാൻ

0
ദുബായ് : ഇറാനെതിരായ യുഎസ് ഉപരോധങ്ങളിൽ പങ്കുചേരുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന്...