ദുബായ് : ഇറാനെതിരായ യുഎസ് ഉപരോധങ്ങളിൽ പങ്കുചേരുന്ന രാജ്യങ്ങളെ ശത്രുക്കളായി കണക്കാക്കുമെന്ന് ഇറാൻ സുരക്ഷാമേധാവി മുഹ്സിൻ റീസാ പ്രഖ്യാപിച്ചു. അമേരിക്കയ്ക്കൊപ്പം നിൽക്കുന്നവർക്കു തിരിച്ചടി നേരിടേണ്ടിവരുമെന്നും ഇറാൻ ദേശീയ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പു നൽകി. ഹോർമുസ് കടലിടുക്ക് യുഎസ് ഭൂപ്രദേശമായി അടയാളപ്പെടുത്തിയ ഭൂപടം പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ പങ്കിട്ടു. കഴിഞ്ഞദിവസം ഹോർമുസ് യുഎസ് പ്രദേശമാണെന്നു ട്രംപ് അവകാശപ്പെട്ടിരുന്നു. ഇതിനിടെ, ഇറാനിൽ പുതിയ വാതക നിക്ഷേപം കണ്ടെത്തി. ഫാഴ്സ് പ്രവിശ്യയുടെ തെക്കൻ മേഖലയിൽ 7.5 ലക്ഷം കോടി ക്യുബിക് അടി വാതകമാണു കണ്ടെത്തിയത്.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























