നേന്ത്രക്കായ വില കുതിക്കുന്നു ; കിലോഗ്രാമിന് 80നു മുകളില്‍

For full experience, Download our mobile application:
Get it on Google Play

അടിമാലി: ഇടുക്കി ജില്ലയിൽ നേന്ത്രക്കായ ഉൽപാദനം കുറഞ്ഞതോടെ വിലയിൽ ഗണ്യമായ വർധന. കിലോഗ്രാമിന് 70 മുതൽ 75 രൂപ വരെയാണ് കൃഷിക്കാർക്ക് ഇപ്പോൾ ലഭിക്കുന്ന വില. ഒരു മാസം മുൻപു വരെ 45 രൂപ വരെയാണ് ലഭിച്ചിരുന്നത്. ഇതോടെ പൊതു വിപണിയിൽ പഴത്തിന്റെ വില 80നു മുകളിലാണ്. 12 വർഷത്തിനു ശേഷം ആദ്യമായാണ് സീസണിൽ നേന്ത്രക്കായ വില കിലോഗ്രാമിന് 70 രൂപ കടന്നതെന്ന് കർഷകർ പറയുന്നു. ജില്ലയിൽ ഹൈറേഞ്ചിലാണ് നേന്ത്രവാഴ കൃഷി കൂടുതലുണ്ടായിരുന്നത്. സീസണിൽ കർഷകർക്ക് വേണ്ടത്ര വില ലഭിക്കാതെ വന്നതോടെ വലിയൊരു വിഭാഗം കർഷകർ നേന്ത്രവാഴ കൃഷി ഉപേക്ഷിച്ചു. ഉൽപാദനം ഗണ്യമായി കുറഞ്ഞതാണ് ഇപ്പോഴത്തെ വില വർധനയ്ക്ക് കാരണമായി പറയുന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വയനാട്ടിൽ നിന്ന് വേണ്ടത്ര നേന്ത്രക്കുലകൾ ലഭിക്കുന്നില്ല. ഇതോടൊപ്പം തമിഴ്നാട്ടിലെ മേട്ടുപ്പാളയം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് വരവ് കുറഞ്ഞതും വില വർധിക്കാൻ കാരണമായി.

ഓണ സീസൺ അടുത്തെത്തി നിൽക്കുമ്പോൾ ഞാലി ഉൾപ്പെടെയുള്ള ചെറുകായ്ക്കും ഭേദപ്പെട്ട വിലയാണ് ലഭിക്കുന്നത്. ഞാലിക്ക് കിലോഗ്രാമിന് 80 രൂപയ്ക്കു മുകളിലാണ് വില. എന്നാൽ ഇവയുടെ ഉൽപാദനത്തിൽ വലിയ തോതിലുള്ള ഇടിവുണ്ട്. മുൻ വർ‌ഷത്തെ അപേക്ഷിച്ച് ഉൽപാദനത്തിൽ 40 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് വിലയിരുത്തൽ. ഓണ സദ്യയിൽ ഒഴിച്ചു കൂടാനാകാത്തതാണ് ചെറുപഴം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിന് കുരുക്ക് ; ഓരോ ലൈറ്റിനും 5000വീതം പിഴ

0
കൊച്ചി : നിയമപ്രകാരമല്ലാത്ത രൂപമാറ്റമൊന്നും വാഹനങ്ങളിൽ അനുവദിക്കരുതെന്ന് ഹൈക്കോടതി. മോട്ടർവാഹന എൻഫോഴ്സ്മെന്റ്...

സുഹൃത്തിന്റെ കാമുകിയുമായി ബന്ധം സ്ഥാപിച്ചതിൽ തർക്കം ; ആലുവയിൽ കത്തിക്കുത്തിൽ യുവാവിന് പരിക്ക് ;...

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിലുണ്ടായ കത്തിക്കുത്തിൽ യുവാവിന് പരിക്കേറ്റു. മാറമ്പിള്ളി സ്വദേശി മുഹമ്മദ്...

ലഹരിമാഫിയക്കെതിരേ കേന്ദ്രവും ; ഒന്നാം തീയതി മുതൽ ഒരുവർഷം നീളുന്ന പദ്ധതി ആരംഭിക്കും

0
ന്യൂഡൽഹി : മയക്കുമരുന്നുകടത്ത് ശൃംഖലകളെ തകർക്കാൻ ലക്ഷ്യമിട്ട് രാജ്യമൊട്ടാകെ ഒരുവർഷം നീളുന്ന...

പാർലമെന്റ് വർഷകാലസമ്മേളനം അവസാനിപ്പിച്ചതായി വിജ്ഞാപനം വന്നില്ല ; അഭ്യൂഹമുയർത്തി നീക്കങ്ങൾ

0
ന്യൂഡൽഹി : വർഷകാലസമ്മേളനം പൂർത്തിയാക്കി പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് പത്തുദിവസം...