ലഹരിമാഫിയക്കെതിരേ കേന്ദ്രവും ; ഒന്നാം തീയതി മുതൽ ഒരുവർഷം നീളുന്ന പദ്ധതി ആരംഭിക്കും

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : മയക്കുമരുന്നുകടത്ത് ശൃംഖലകളെ തകർക്കാൻ ലക്ഷ്യമിട്ട് രാജ്യമൊട്ടാകെ ഒരുവർഷം നീളുന്ന കർശനപരിശോധനകളും പ്രതിരോധ പ്രവർത്തനങ്ങളും നടത്താൻ കേന്ദ്രം. ഇത് സെപ്റ്റംബറിൽ തുടങ്ങും. ഒളിവിൽക്കഴിയുന്ന ലഹരിക്കടത്ത് പ്രതികളെ പിടികൂടുക, മെഡിക്കൽ ഷോപ്പുകളിലൂടെയുള്ള ഔഷധ ലഹരിമരുന്നുകളുടെ വഴിതിരിച്ചുവിടൽ തടയുക, ജയിലുകളിൽ സംയുക്തപരിശോധന നടത്തുക എന്നിവയാണ് പ്രധാന ലക്ഷ്യം. നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ തയ്യാറാക്കിയ കർമപദ്ധതിയനുസരിച്ച് ഓരോ 15 ദിവസത്തിലും പ്രത്യേക വിഷയങ്ങൾ കേന്ദ്രീകരിച്ച് 24 വ്യത്യസ്തനീക്കങ്ങളാണ് 2027 ഓഗസ്റ്റുവരെ നടപ്പാക്കുക.

ലഹരി ഇടപാടുകളിൽ ഏർപ്പെടുന്ന വിദേശികളെ കണ്ടെത്തി നാടുകടത്തലും ഒളിവിൽപ്പോയ ലഹരിക്കേസ് പ്രതികളെ പിടികൂടാനുള്ള പ്രത്യേക ഓപ്പറേഷനും നടക്കും. തീരദേശമേഖലകളിൽ ബോധവത്കരണവും തുറമുഖങ്ങളും വിമാനത്താവളങ്ങളും അതിർത്തികളും കേന്ദ്രീകരിച്ച് സംയുക്തപരിശോധനകളും നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേന്ത്രക്കായ വില കുതിക്കുന്നു ; കിലോഗ്രാമിന് 80നു മുകളില്‍

0
അടിമാലി: ഇടുക്കി ജില്ലയിൽ നേന്ത്രക്കായ ഉൽപാദനം കുറഞ്ഞതോടെ വിലയിൽ ഗണ്യമായ വർധന....

വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനെത്തിയ വാഹനത്തിന് കുരുക്ക് ; ഓരോ ലൈറ്റിനും 5000വീതം പിഴ

0
കൊച്ചി : നിയമപ്രകാരമല്ലാത്ത രൂപമാറ്റമൊന്നും വാഹനങ്ങളിൽ അനുവദിക്കരുതെന്ന് ഹൈക്കോടതി. മോട്ടർവാഹന എൻഫോഴ്സ്മെന്റ്...

സുഹൃത്തിന്റെ കാമുകിയുമായി ബന്ധം സ്ഥാപിച്ചതിൽ തർക്കം ; ആലുവയിൽ കത്തിക്കുത്തിൽ യുവാവിന് പരിക്ക് ;...

0
കൊച്ചി: ആലുവ കുട്ടമശ്ശേരിയിലുണ്ടായ കത്തിക്കുത്തിൽ യുവാവിന് പരിക്കേറ്റു. മാറമ്പിള്ളി സ്വദേശി മുഹമ്മദ്...

പാർലമെന്റ് വർഷകാലസമ്മേളനം അവസാനിപ്പിച്ചതായി വിജ്ഞാപനം വന്നില്ല ; അഭ്യൂഹമുയർത്തി നീക്കങ്ങൾ

0
ന്യൂഡൽഹി : വർഷകാലസമ്മേളനം പൂർത്തിയാക്കി പാർലമെന്റിന്റെ ഇരുസഭകളും അനിശ്ചിതകാലത്തേക്ക് പിരിഞ്ഞ് പത്തുദിവസം...