അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ ആസൂത്രണ സമിതി യോഗം ചേർന്നു

For full experience, Download our mobile application:
Get it on Google Play

പീരുമേട് : അഴുത ബ്ലോക്ക് പഞ്ചായത്തിന്റെ ആസൂത്രണ സമിതി യോഗം ചേർന്നു. അഴുത ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ബ്ലോക്ക് പ്രസിഡണ്ട് പി. മാലതി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ. സെൽവത്തായി അധ്യക്ഷത വഹിച്ചു. 2024 – 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളെ സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ആസൂത്രണ സമിതി അംഗങ്ങളും വിശദമായി ചർച്ച ചെയ്തു. അഴുത ബ്ലോക്കിന് കീഴിൽ വരുന്ന ആറ് പഞ്ചായത്തുകളിലെ 110 വാർഡുകളിൽ നിന്ന് 500 പേർക്ക് തൊഴിൽ നൽകുക എന്നതാണ് പ്രഥമ ലക്ഷ്യം.

എല്ലാ വാർഡുകളിലും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക, കാർഷിക മേഖലയ്ക്ക് മുൻതൂക്കം നൽകുക, തുടർ പദ്ധതികളുടെ പൂർത്തീകരണം, വന്യമൃഗ ശല്യത്തിൽ നിന്ന് കർഷകരെയും പൊതു ജനങ്ങളെയും സംരക്ഷിക്കാൻ വേണ്ട പദ്ധതികൾ ആവിഷ്കരിക്കുക, യുവജനങ്ങളുടെ കായിക ശേഷി വളർത്തുന്നതിനായി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആറു പഞ്ചായത്തുകളിലും കളിസ്ഥലങ്ങൾ നിർമ്മിക്കുക, പീരുമേട് താലൂക്ക് ആശുപത്രിയുടെ അടിസ്ഥാന വികസന പ്രവർത്തനങ്ങളും പുതിയ പദ്ധതികളിൽ ഉൾപ്പെടുത്തുക എന്നിവക്കാണ് പ്രധാനമായും ഊന്നൽ നൽകിയത്. സെക്രട്ടറി ആർ. വെള്ളയന്‍, ജോയിന്റ് ബി.ഡി.ഒ സജി പീറ്റർ ആസൂത്രണ സമിതി അംഗങളായ.എസ്. വാസു, പി.കെ ഗോപിനാഥൻ, ഹരിദാസ്, സുനിൽ ജോസഫ് , വി .എസ് പ്രസന്നൻ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ തെരുവത്തിനെതിരെ ജാമ്യമില്ല വകുപ്പ്...

0
കണ്ണൂര്‍: സമൂഹ മാധ്യമത്തിലെ വിദ്വേഷ പോസ്റ്റിൽ യുക്തിവാദി യൂട്യൂബർ ആരിഫ് ഹുസൈൻ...

തമിഴ്നാട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എം കെ സ്റ്റാലിൻ

0
ചെന്നൈ: അടിയന്തരാവസ്ഥക്കാലത്ത് താൻ മിസ നിയമപ്രകാരം അറസ്റ്റിലായെന്ന വാദം വ്യാജമാണെന്ന...

തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ കടയുടമയ്ക്ക് ജില്ലാ ഉപഭോക്തൃ തർക്ക...

0
തൃശൂർ: തൃശൂരിൽ കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തു വിൽപന നടത്തിയ...

കോഴിക്കോട് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ കണ്ടെത്തി

0
കോഴിക്കോട്: കോഴിക്കോട് പുതിയാപ്പയിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളുടെ വലയിൽ നിന്നും ഷെൽ...