ജില്ലയിൽ ലയന സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഡിഫറന്‍റലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസ് (ഡി.എ.പി.സി) ല്‍ കേരള വികലാംഗ ഫെഡറേഷന്‍ (കെ.വി.എഫ്) ലയനം നടത്തി. സംസ്ഥാനത്തെ മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനാ സംവിധാനം രൂപം കൊടുക്കുവാന്‍ ഡി.എ.പി.സി തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഭിന്നശേഷി സമൂഹത്തെ അവഗണിക്കുന്നതിനെതിരെ ശക്തമായ സമരപരിപാടിക്ക് നേതൃത്വം കൊടുക്കുവാന്‍ സമ്മേളനത്തില്‍ തീരുമാനമായി. ഡി.സി.സി ഓഡിറ്റോറിയത്തില്‍ നടത്തിയ സമ്മേളനം ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഡി.എ.പി.സി സംസ്ഥാന പ്രസിഡന്‍റ് കൊറ്റാമം വിമല്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജെറി മാത്യു സാം, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സി. കെ അര്‍ജുനന്‍, ഡി.എ.പി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി അനില്‍ വെറ്റിലകണ്ടം, അച്ചന്‍കുഞ്ഞ് തിരുവല്ല, സജി കലഞ്ഞൂര്‍, രാധാകൃഷ്ണന്‍ അടൂര്‍, റോസമ്മ വര്‍ഗീസ് പത്തനംതിട്ട, ബിനു ഏഴംകുളം, അമ്മിണി അലിമുക്ക്, രതീഷ് തിരുവല്ല, ജോളി പുത്തന്‍പീടിക തുടങ്ങിയവര്‍ പ്രസംഗിച്ചു. ആന്‍റോ ആന്‍റണിയുടെ വിജയത്തിനുവേണ്ടി എല്ലാ നിയോജക മണ്ഡലത്തിലും സ്ക്വോഡ് രൂപീകരിച്ച് പ്രവര്‍ത്തിക്കുവാന്‍ യോഗം തീരുമാനിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും

0
തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്ന് മണിയോടെ വിദ്യാഭ്യാസ...

സ്കൂട്ടറിൽ ഒളിപ്പിച്ച് അനധികൃത വിദേശമദ്യ വിൽപ്പന ; ബാലുശ്ശേരിയിൽ ഒരാൾ അറസ്റ്റിൽ

0
ബാലുശ്ശേരി : കോഴിക്കോട് എക്‌സൈസ് ഡിവിഷനിലെ ബാലുശ്ശേരി എക്‌സൈസ് റെയിഞ്ച് നടത്തിയ...

രക്ഷാപ്രവർത്തനക്കേസ് അട്ടിമറി : വ്യക്തതവരുത്തിയ റിപ്പോർട്ട് നൽകി എസ്.ഐ.ടി.

0
തിരുവനന്തപുരം : രക്ഷാപ്രവർത്തനക്കേസ് അട്ടിമറിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വ്യക്തതവരുത്തി പോലീസ്...

ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച്...

0
ദുബൈ: ബഹ്‌റൈൻ, കുവൈത്ത്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് നേരെ ഇറാൻ നടത്തിയ...