പെരുമ്പാവൂരില്‍ മധ്യവയസ്‌കന്‍ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

എറണാകുളം : പെരുമ്പാവൂരില്‍ മധ്യവയസ്‌കന്‍ ഭാര്യയെയും മകളെയും കുത്തിപ്പരുക്കേല്‍പ്പിച്ചു. പെരുമ്പാവൂര്‍ നാരായപ്പറമ്പില്‍ മണികണ്ഠനാണ് ഭാര്യ ബിന്ദുവിനെയും മകള്‍ ലക്ഷ്മിപ്രിയയെയും ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന് സമീപം പെട്ടിക്കട നടത്തുകയാണ് കുടുംബം.

ബാങ്കില്‍ നിന്ന് പണമെടുത്ത് നല്‍കണമെന്ന് പറഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ബിന്ദുവിനും മകള്‍ക്കും കഴുത്തിനാണ് പരുക്കേറ്റത്. രക്തപ്രവാഹം അമിതമായതിനെ തുടര്‍ന്ന് ബിന്ദുവിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ കേസെടുത്ത് പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കറിനു നേരെ ആക്രമണം

0
ടെഹ്‌റാൻ : ഇറാൻ സമുദ്രാതിർത്തിയിൽ മൊസാംബിക് പതാക വഹിക്കുന്ന എൽപിജി ടാങ്കർ...

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കിയാൽ ഇനി ലൈസൻസ് ‘ഔട്ട്’

0
തിരുവനന്തപുരം: പൊതുനിരത്തുകളിൽ മീൻ വണ്ടികളിൽ നിന്ന് മലിനജലം ഒഴുക്കുന്നതിനെതിരെ കർശന നടപടികളുമായി...

സംസ്ഥാന പോലീസ് സേനയിൽ അഴിച്ചുപണി ; 161 ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം

0
തിരുവനന്തപുരം : സംസ്ഥാന പോലീസ് സേനയിൽ സ്ഥലം മാറ്റം. അസിസ്റ്റന്റ് കമ്മീഷണർ...

സൈബർ അധിക്ഷേപം : പി.കെ. ശ്രീമതി നൽകിയ പരാതിയിൽ അന്വേഷണം ഐജിക്ക്

0
കണ്ണൂർ : കുന്നംകുളം മുൻ എം.എൽ.എ. പി.ആർ. കൃഷ്ണന്റെ ഭാര്യയായി നടിച്ച്...