കേരളം ലഹരിക്കുരുക്കിൽ ; എക്സൈസ് 2021-ൽ പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാരക ലഹരിവസ്തുക്കളുടെ വിപണന കേന്ദ്രമായി കേരളം മാറിയതായി കണക്കുകൾ. 2021-ൽ എക്സൈസ് വകുപ്പ് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളെന്ന് കണക്കുകൾ. എക്സൈസ് വകുപ്പ് കഴിഞ്ഞ വർഷം പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ വിശദാംശംങ്ങൾ മാധ്യമങ്ങൾക്ക് പുറത്ത് വിട്ടു.

കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലഹരിമരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 3196 പേരാണ്. വിവിധ ജില്ലകളിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തത് 5632 കിലോ കഞ്ചാവാണ്. ലഹരിമരുന്ന് വിൽപ്പനയും ഉപയോഗവുമായും ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‍തത് 3992 കേസുകളാണ്. ഏറ്റവും കൂടുതൽ കഞ്ചാവ് പിടിച്ചെടുത്തത് പാലക്കാട് നിന്നാണ്. 1954 കിലോ കഞ്ചാവാണ് പാലക്കാട് നിന്ന് പിടിച്ചെടുത്തത്. 760 കഞ്ചാവ് ചെടികളും 16 കിലോ ഹാഷിഷ് ഓയിലുകളും പിടിച്ചെടുത്തു. തിരുവനന്തപുരത്ത് നിന്ന് 1184 കിലോ കഞ്ചാവും പിടിച്ചെടുത്തു.

സംസ്ഥാനത്ത് വ്യപകമായി ബ്രൗൺ ഷുഗർ, ഹോറോയിൻ വില്പന നടക്കുന്നതിന്റെ കണക്കുകളാണ് മാധ്യമങ്ങൾക്ക് ലഭിച്ചത്. എം ഡി എം എ, എൽ എസ് ഡി സ്റ്റാമ്പ് ഉപയോഗവും വ്യാപകമാണ്. ഒരു കിലോയിലധികം നർക്കോട്ടിക്ക് ഗുളികകളും പരിശോധനയിൽ പിടിച്ചെടുത്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...

കെഎസ്ആർടിസി അധികവരുമാനം : ടിക്കറ്റിലും സീറ്റിലും പരസ്യം, കരാർ ഏറ്റെടുക്കാൻ ആളില്ല

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതി ആരംഭിച്ച ഘട്ടത്തിൽ കെഎസ്ആർടിസിയോട് അധികവരുമാനം കണ്ടെത്തണമെന്ന്...