പോലീസുകാരന്റെ വീട് ആക്രമിച്ച് ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ ; വാതില്‍ക്കല്‍ മലമൂത്രവിസര്‍ജനം നടത്തി

For full experience, Download our mobile application:
Get it on Google Play

കുമരകം : പുതുവര്‍ഷത്തലേന്ന് കുമരകത്ത് മിന്നല്‍ മുരളിയുടെ പേരില്‍ ആക്രമണം. പോലീസ് ഉദ്യോഗസ്ഥനായ ചെപ്പന്നൂക്കരി ചെമ്പിത്തറ ഷാജിയുടെ വീട്ടിലാണ് ‘മിന്നല്‍ മുരളി ഒര്‍ജിനല്‍’ എന്ന പേരില്‍ സാമൂഹികവിരുദ്ധരുടെ ആക്രമണം നടന്നത്. വീടിന്റെ ജനല്‍ച്ചില്ലുകളും വാതിലും ഇവര്‍ അടിച്ചുതകര്‍ത്തു. വാതില്‍ക്കല്‍ മലമൂത്ര വിസര്‍ജനം നടത്തി. ശൗചാലയം തല്ലിത്തകര്‍ത്തു.

കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പോലീസുകാരനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്ന് പെണ്‍മക്കളും വെച്ചൂരാണ് ഇപ്പോള്‍ താമസം. രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചു. എന്നാല്‍ കഴിഞ്ഞ രാത്രി കുമരകം പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപാനികളെ ഇവിടെ നിന്ന് വീണ്ടും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇവരെ ഇവിടെ നിന്ന് ഓടിക്കുകയും ചെയ്തു.

ഇതിന്റെ പ്രതികാരമായിട്ടാണ് വീടാക്രമണമെന്നാണ് പോലീസിന്റെ നിഗമനം. സംഭവസ്ഥലത്ത് ഇവരുടെ ബൈക്കുകള്‍ ഉണ്ടായിരുന്നെന്നും പ്രതികളെ കണ്ടെത്താനാകുമെന്നും കുമരകം എസ്.ഐ. എസ്.സുരേഷ് പറഞ്ഞു. സന്ധ്യമയങ്ങുന്നതോടെ ഈ ഭാഗത്ത് സാമൂഹികവിരുദ്ധരുടെ വിളയാട്ടമാണെന്ന് സമീപവാസികള്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...