ഉതിമൂട് : കാലൊടിഞ്ഞു വഴിയില്‍ കുടുങ്ങിയ ദേശാടനപ്പക്ഷിക്ക് തുണയായത് ഒടുവില്‍ ഓട്ടോ ഡ്രൈവര്‍മാര്‍. നാടു കാണാനെത്തി കാലൊടിഞ്ഞു വഴിയിൽ കുടുങ്ങിയ ദേശാടനപ്പക്ഷിക്ക് ചികിത്സ നൽകി. റാന്നി ഉതിമൂട്ടിൽ കണ്ടെത്തിയ ഇബിസ് എന്ന ദേശാടന പക്ഷിയെ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ ഇന്നലെ പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ചികിത്സയ്ക്കുശേഷം സംരക്ഷണത്തിനായി കോന്നി ഫോറസ്റ്റ് ഡിവിഷന് കൈമാറി. ഇബിസ് പക്ഷിയുടെ ഇടതുകാൽ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം മുതൽ ഉതിമൂട്ടിൽ അലഞ്ഞുതിരിഞ്ഞ പക്ഷിക്ക് പരുക്കുകളുണ്ടെന്നു നാട്ടുകാർ കണ്ടെത്തുകയായിരുന്നു.
ഒടിഞ്ഞ കാൽ പച്ചമരുന്നുകൾ വച്ചുകെട്ടിയ നിലയിലാണ് പക്ഷിയെ ആശുപത്രിയിൽ എത്തിച്ചത്. വനപാലകർ എത്താതെ കാലിൽ മുറിവ് വച്ചുകെട്ടാനാവില്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് പക്ഷിയുമായി എത്തിയവർ വട്ടം കറങ്ങി. പിന്നീട് കോന്നി ഫോറസ്റ്റ് ഡിവിഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയ ശേഷമാണു ചികിത്സ നടന്നത്. ശരീര ഭാഗങ്ങളിൽ പലയിടത്തായി പക്ഷിക്കു പരുക്കുണ്ടായിരുന്നു. ഭക്ഷണം കഴിക്കാതായതിനാൽ അവശനിലയിലായിരുന്നു ഇബിസ്. ഒരാഴ്ചത്തെ നിരീക്ഷണത്തിനുശേഷം പരിശോധന നടത്തി ആരോഗ്യ പ്രശ്നങ്ങളില്ലെങ്കിൽ തുറന്നുവിടാൻ കഴിയുമെന്നു കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ ഖോരി പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]





























