നോക്കുകുത്തിയായി കോന്നിയിലെ ആധുനിക മത്സ്യ മാർക്കറ്റ്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോടികൾ മുടക്കി നിർമ്മിച്ച ആധുനിക മത്സ്യ മാർക്കറ്റ് കണ്മുന്നിൽ ഉണ്ടെങ്കിലും പൊരി വെയിലിൽ കച്ചവടം ചെയ്യേണ്ട അവസ്ഥയാണ് കോന്നിയിലെ മത്സ്യവ്യാപാരികൾക്ക്. കേരളം അറിയപ്പെടുന്ന പുരാതനമായ ചന്തകളിൽ ഒന്നായ കോന്നി നാരായണപുരം ചന്തയിലെ മത്സ്യകച്ചവടക്കാർക്കാണ് ഈ ദുരവസ്ഥ വന്നുചേർന്നിരിക്കുന്നത്.

യു ഡി എഫ് ഭരിക്കുന്ന കോന്നി ഗ്രാമപഞ്ചായത്തിലെ നാരായണപുരം ചന്തയിൽ ഗ്രാമപഞ്ചായത്ത് വിട്ടുനൽകിയ സ്ഥലത്ത് കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് കോർപറേഷനിൽ നിന്നും അനുവദിച്ച രണ്ടേകാൽ കോടി രൂപ വിനിയോഗിച്ചാണ് ആധുനിക മത്സ്യമാർക്കറ്റിൻറെ നിർമ്മാണം പൂർത്തീകരിച്ചത്. 2018 ഏപ്രിൽ ഒന്നാം തീയതിയാണ് ആധുനിക മത്സ്യ മാർക്കറ്റ് ചന്തയിലെ മൽസ്യ വ്യാപാരികൾക്കായി തുറന്ന് കൊടുത്തത്. ആധുനിക സജീകരണങ്ങളോട് കൂടിയ നാല്പത്തിയൊൻപത് മത്സ്യ സ്റ്റാളുകൾ ആണ് ഉള്ളത്.

ഓരോ സ്റ്റാളിലും മത്സ്യം വെട്ടി കേടുകൂടാതെ സൂക്ഷിക്കാനും കൂടാതെ വൈദ്യുതി, കുടിവെള്ളം അടക്കമുള്ള സജീകരണങ്ങളും സ്റ്റാളിൽ ഒരുക്കിയിരുന്നു. എന്നാൽ വർഷങ്ങളായി സ്റ്റാൾ തുറന്ന് കൊടുക്കാതെ വന്നതോടെ വലിയ പ്രതിസന്ധിയിലാണ് കോന്നിയിലെ വ്യാപാരികൾ. കോടികൾ മുടക്കി നിർമ്മിച്ച സ്റ്റാളിലെ വൈദ്യുത ബിൽ അടക്കാതെ വന്നതോടെ കെ എസ് ഇ ബി വൈദ്യുതി ബന്ധവും വിശ്ചേദിച്ചു.

സ്റ്റാൾ സാമൂഹ്യ വിരുദ്ധരുടെ താവളവുമായി മാറിയിരിക്കുകയാണെന്നും കച്ചവടക്കാർ പറയുന്നു. വേനൽ കടുത്തതോടെ ചന്തയിലെ പൊരി വെയിലിൽ വലയുകയാണ് വ്യാപാരികൾ. സ്റ്റാളിന്റെ പരിസരവും കാടുകയറി. കോന്നി ഗ്രാമപഞ്ചായത്ത് വിഷയത്തിൽ ഇടപെടുന്നില്ലെന്നും വ്യാപക പരാതി ഉയരുന്നു. സ്റ്റാൾ എത്രയും വേഗം തുറന്നു നല്കണമെന്നും വ്യാപാരികൾ ആവശ്യപെട്ടു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...

കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ആനുകൂല്യങ്ങൾ ; 33.92 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം : ഓണക്കാലം പ്രമാണിച്ച് കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും...