നവകേരള സദസിൽ ഇടുക്കിയിൽ കിട്ടിയത് 42236 പരാതികൾ ; നടപടി 8679 ൽ മാത്രം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കിയിൽ നവകേരള സദസ്സ് നടന്ന് ഒന്നര മാസം കഴിയുമ്പോൾ ലഭിച്ച പരാതികളിൽ തുടർ നടപടി എടുത്തത് ഇരുപത് ശതമാനം മാത്രം. പട്ടയം, ചികിത്സാ സഹായം, കയറിക്കിടക്കാനുള്ള വീട് എന്നിവയ്ക്കായി ലഭിച്ച പരാതികളാണ് പരിഹാരം കാണാൻ കഴിയാത്തവയിൽ ഭൂരിഭാഗവും. ഇടുക്കിയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നടന്ന നവകേരള സദസ്സിൽ കിട്ടിയത് 42236 പരാതികൾ. ഇതുവരെ നടപടി സ്വീകരിച്ചത് 8679 പരാതികളിൽ മാത്രം. ഏറ്റവും കൂടുതൽ പരാതികൾ കിട്ടിയത് റവന്യൂ വകുപ്പിനാണ്. 15570 എണ്ണം. ഇതിൽ 400 എണ്ണത്തിൽ നടപടിയെടുത്തു. കിട്ടിയതിൽ 6300 ലധികവും ചികിത്സ സഹായത്തിനും 4500 ഓളം പട്ടയം സംബന്ധിച്ചതുമാണ്. ഇവ പരിഹരിക്കാൻ സർക്കാർ തലത്തിൽ നിന്നും ഉത്തരവുകൾ വേണം.

11501 പരാതികളുള്ള തദ്ദേശ സ്വയംഭരണ വകുപ്പിൽ 5548 എണ്ണത്തിലാണ് നടപടിയുണ്ടായത്. ഏറ്റവും കൂടുതൽ പരാതികൾക്ക് പരിഹാരമുണ്ടാക്കിയത് പോലീസാണ്. കിട്ടിയ 280 എണ്ണത്തിൽ 272 ഉം നടപടിയെടുത്തു. സഹകരണ വകുപ്പിലെ 2203 എണ്ണത്തിൽ 1009 എണ്ണവും സിവിൽ സപ്ലൈസിലെ 506 എണ്ണത്തിൽ 137 എണ്ണവും തൊഴിൽ വകുപ്പിലെ 586 എണ്ണത്തിൽ 291 എണ്ണത്തിലും നടപടികളെടുത്തു. വനംവകുപ്പ് 154 ൽ 91 എണ്ണത്തിലാണ് നടപടിയെടുക്കാനായത്. ലൈഫ് ഭവന പദ്ധതിയിലുൾപ്പെടെ വീടിനായി കിട്ടിയ അപേക്ഷകളും തീർപ്പുണ്ടാക്കാൻ ബാക്കി നിൽക്കുന്നവയിലുണ്ട്. ഭൂപതിവ് നിയമ ഭേദഗതി ഗവർണർ ഒപ്പിട്ടാൻ കൂടുതൽ പരാതികൾക്ക് വേഗത്തിൽ പരിഹാരമുണ്ടാക്കാൻ കഴിയുമെന്നാണ് ജില്ല ഭരണകൂടത്തിൻറെ കണക്കു കൂട്ടൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...