ആനിക്കാട് : ആനിക്കാട് പഞ്ചായത്തിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ആനിക്കാട് ജനകീയ സമിതി വീണ്ടും സമരത്തിലേക്ക്. റോഡുകളുടെ ദുരവസ്ഥ, യാത്രാ ബസുകളുടെ അഭാവം, ആതുരാലയങ്ങളടക്കം പ്രാദേശിക സർക്കാർ സ്ഥാപനങ്ങളുടെ ശോച്യാവസ്ഥ തുടങ്ങിയവയാണ് നാടിനെ ബുദ്ധിമുട്ടിക്കുന്നത്. തിരുവല്ല നിയോജകമണ്ഡല ആസ്ഥാനത്തുനിന്ന് ഏറെ ദൂരെയായ ആനിക്കാടിനെ വികസന കാര്യങ്ങളിലും അധികൃതരും ജനപ്രതിനിധികളും അകറ്റി നിർത്തിയിരിക്കുകയാണെന്ന് സമിതി ഭാരവാഹികൾ പരാതിപ്പെട്ടു. അടിയന്തിര നടപടി ആവശ്യപ്പെട്ട് സമിതിയുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ 30-ന് മല്ലപ്പള്ളി വലിയപാലത്തിന് സമീപം ഉപവാസസമരം നടത്തും. ഇതിന് മുന്നോടിയായി ഞായറാഴ്ച ആനിക്കാട് പഞ്ചായത്തിൽ വാഹന ജാഥ നടത്തും. രാവിലെ ഒൻപതിന് മാരിക്കൽ കവലയിൽ ആർ.സുരേഷ് കുമാർ ചെറുകര ഉദ്‌ഘാടനം ചെയ്യും. വിവിധ സ്ഥലങ്ങളിൽകൂടി വൈകിട്ട് മൂന്നിന് നൂറോമ്മാവിൽ അവസാനിക്കും. സമാപന യോഗം ജേക്കബ് തോമസ് ഉദ്‌ഘാടനം ചെയ്യും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























