കായിക പരിശീലനത്തിനായി കോന്നി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കായിക പരിശീലനത്തിനായി കോന്നി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പദ്ധതി. ഇതിന്റെ ഭാഗമായി പ്രമാടം പൂങ്കാവിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഔട്ട്‌ ഡോർ സ്റ്റേഡിയം നിർമിക്കുന്നതിൻ്റെ വിശദാംശങ്ങളും രൂപരേഖയും സംസ്ഥാന കായിക വകുപ്പിന് കൈമാറി. പ്രമാടം പൂങ്കാവ് ഇൻഡോർ സ്റ്റേഡിയത്തിന്റെ ഔട്ട്‌ ഡോർ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിൽ നിർമിക്കുന്നതിനായി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാനുമായി അഡ്വ. കെയു ജനീഷ് കുമാർ എംഎൽഎ ചർച്ച നടത്തി. ആറു കോടി രൂപ ചെലവിൽ 125 മീറ്റർ നീളവും 85 മീറ്റർ വീതിയുമുള്ള സ്റ്റേഡിയത്തിനു സിന്തറ്റിക് ടർഫ് ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള കോർട്ടും കായിക താരങ്ങൾക്കുള്ള ഡ്രസിങ് റൂമുകൾ, ടോയ്‌ലറ്റുകൾ എന്നിവയും കാണികൾക്ക് മത്സരം കാണുന്നതിനുള്ള സ്റ്റെപ്പ് ഗാലറിയും കോർട്ടിനു ചുറ്റും ഫെൻസിങ്ങും ഉൾപ്പെടുത്തിയുള്ള ഡിപിആർ സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് കായിക വകുപ്പിന് സമർപ്പിച്ചത്.

പ്രമാടം പൂങ്കാവിൽ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം നിലവിലുണ്ട്. നിരവധി സംസ്ഥാന ദേശീയ മത്സരങ്ങൾ ഇവിടെ നടക്കാറുണ്ട്. എന്നാൽ പുതിയ കായിക തലമുറയെ വളർത്തിയെടുക്കുന്നതിന് നിലവിലെ സംവിധാനങ്ങൾ അപര്യാപ്തമാണ്. കൊടുമൺ, പത്തനംതിട്ട, തിരുവല്ല എന്നിവിടങ്ങളിലാണ് ജില്ലയിൽ ഇപ്പോൾ പ്രധാനമായും സ്റ്റേഡിയങ്ങൾ ഉള്ളത്. എന്നാൽ ദേശീയ നിലവാരത്തിലേക്ക് എങ്കിലും എത്താൻ നിരവധി കടമ്പകൾ ഇനിയും കടക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കോന്നിയിലെ സ്റ്റേഡിയം കൂടുതൽ കായിക പ്രേമികൾക്ക് പ്രയോജനപ്പെടും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...