വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ അമ്മയെയും മകനെയും രക്ഷപെടുത്തി

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ അമ്മയ്ക്കും രോഗിയായ മകനും തിരുവല്ല ഫയര്‍ഫോഴ്‌സ് റെസ്‌ക്യൂ ടീം സംഘത്തിന്റെ സമയോചിത ഇടപെടീല്‍ തുണയായി. പെരിങ്ങര ചാത്തങ്കേരി കൈതവനയില്‍ 84 വയസ്സുള്ള അന്നമ്മ ചെറിയാനെയും രോഗിയായ 43 വയസ്സുള്ള തോമസ് ചെറിയാനെയും നാട്ടുകാരുടെ നേതൃത്വത്തില്‍ തിരുവല്ല ഫയര്‍ഫോഴ്‌സ് റെസ്‌ക്യൂ ടീമിന്റെ സംഘം രക്ഷപെടുത്തിയത്. മകന്‍ തോമസ് ചെറിയാന്‍ സര്‍വീസ് ലിഫ്റ്റ് അപകടത്തില്‍പ്പെട്ട് മാസങ്ങളായി കിടപ്പിലായിരുന്നു. വീട്ടുകാരും നാട്ടുകാരും പള്ളിക്കാരും കൂടി ചേര്‍ന്ന് ഏകദേശം പത്തുലക്ഷത്തിലധികം രൂപ സമാഹരിച്ചാണ് ചികിത്സ നടത്തി വരുന്നത്.

ദിവസങ്ങളായി പെയ്യുന്ന മഴക്കെടുതിയില്‍ വീടിനു ചുറ്റും വെള്ളത്താല്‍ ചുറ്റപ്പെട്ടു. നാട്ടുകാര്‍ തിരുവല്ല തഹസില്‍ദാരെ അറിയിച്ചതോടെ അദ്ദേഹം ഫയര്‍ഫോഴ്‌സ് റെസ്‌ക്യൂ ടീമിന് നിര്‍ദ്ദേശം നല്‍കി. ഈ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായതിനാല്‍ നാല് കിലോമീറ്റര്‍ ദൂരം വെള്ളത്തില്‍ നീന്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അടിയന്തര ചികിത്സയ്ക്കായി തിരുവല്ലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ അസഭ്യം വിളിച്ചതായി പരാതി

0
തൃശൂർ: തൃശൂർ മെഡിക്കൽ കോളജിൽ രോഗിയുടെ കൂട്ടിരിപ്പുകാരനെ സെക്യൂരിറ്റി ജീവനക്കാരൻ മദ്യലഹരിയിൽ...

ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ റിപ്പോർട്ട്

0
കോഴിക്കോട്: ചേവായൂരിൽ കാർ കത്തി മരിച്ചത് വ്യവസായി സി.പി സുധാകരനാണെന്ന് ഡിഎൻഎ...

കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റിനെ മർദിച്ച കേസിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർ കൂടി അറസ്റ്റിലായി

0
കണ്ണൂർ: കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻ്റ് എം.സി അതുലിനെ മർദിച്ച കേസിൽ...

മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച

0
മുംബൈ: മുംബൈയിൽ പ്രധാനമന്ത്രിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച്ച. വേദിക്ക് സമീപത്ത് നിന്നും...