ആ തീരുമാനം തെറ്റായിരുന്നു ; ആദ്യ സിനിമ സംവിധാനം ചെയ്തതിലെ കുറ്റബോധം പങ്കുവെച്ച് ഹരിശ്രീ അശോകൻ

For full experience, Download our mobile application:
Get it on Google Play

ഹാസ്യ താരമായും സ്വഭാവ നടനായും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ഹരിശ്രീ അശോകൻ, തന്റെ ആദ്യ സംവിധാന സംരംഭമായ ‘ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി’യെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെക്കുന്നു. ആ സിനിമ ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് തനിക്ക് തോന്നിയിട്ടുണ്ടെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. ഒരു അഭിമുഖത്തിലാണ് തന്റെ ആദ്യ സംവിധാന സംരംഭത്തിലുണ്ടായ പാകപ്പിഴകളെക്കുറിച്ചും അനുഭവപ്പെട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം മനസ് തുറന്നത്. ചിത്രത്തിന്റെ തിരക്കഥയിലും ആർട്ടിസ്റ്റ് വാല്യൂവിലും ഉണ്ടായ പോരായ്മകളാണ് സിനിമയെ ബാധിച്ചതെന്ന് ഹരിശ്രീ അശോകൻ വിശദീകരിക്കുന്നു. സിനിമയ്ക്ക് കരുത്തുറ്റ ഒരു നായകൻ ഇല്ലാതിരുന്നത് വലിയ തിരിച്ചടിയായി. ആദ്യം ഒരു നായകനെ നിശ്ചയിച്ചിരുന്നെങ്കിലും പല കാരണങ്ങളാൽ അത് നടന്നില്ല. കൃത്യമായ പ്ലാനിംഗ് ഇല്ലാതെ തിരക്കിട്ട് സിനിമ തുടങ്ങേണ്ടി വന്നതും ആർട്ടിസ്റ്റുകളെ ലഭ്യമാകാതിരുന്നതും വലിയ വെല്ലുവിളിയായിരുന്നുവെന്നും ഒരു ചട്ടക്കൂടിനുള്ളിൽ നിന്ന് സിനിമ ഒതുക്കിയെടുക്കാൻ ഏറെ കഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ സിനിമ നൽകിയ അനുഭവങ്ങൾ പാഠമാക്കി മറ്റൊരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് താരം. പുതിയ ചിത്രത്തിന്റെ കഥാചർച്ചകൾ പൂർത്തിയായതായും ഒരു പ്രമുഖ നായകനോട് കഥ പറഞ്ഞ് സമ്മതം വാങ്ങിയതായും അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ അഭിനയത്തിൽ തിരക്കിലായതിനാൽ ഉടൻ സംവിധാനത്തിലേക്ക് കടക്കില്ലെങ്കിലും പണിപ്പുരയിലുള്ള ചിത്രം ഒരു സീരിയസ് വിഷയം ഹ്യൂമർ ട്രാക്കിൽ അവതരിപ്പിക്കുന്ന ഒന്നായിരിക്കും. പഴയ തലമുറയിലെയും പുതിയ തലമുറയിലെയും താരങ്ങൾ അണിനിരക്കുന്ന ആ ചിത്രത്തിനായി മൂന്ന് വർഷമായി താൻ തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...

പ്രതിപക്ഷ ഉപനേതൃ പദവി ; പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം നേതാക്കൾക്ക് നിർദേശം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച് പരസ്യ പ്രതികരണം വേണ്ടെന്ന് സിപിഎം...